KeralaLatestThiruvananthapuram

ലിഫ്റ്റില്‍ നിന്നു വീണു മരിച്ച യുവതിയുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കും: വീണാ ജോര്‍ജ്

“Manju”

തിരുവനന്തപുരം: ആര്‍.സി.സിയില്‍ ലിഫ്റ്റില്‍ നിന്നു വീണു മരിച്ച കൊ​ല്ലം പ​ത്ത​നാ​പു​രം സ്വ​ദേ​ശി​നിയുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ നടപടിയെടുത്തതായും മന്ത്രി പറഞ്ഞു. അതിനിടെ നദീറയ്ക്ക് കോവിഡ് ബാധിച്ചിരുന്നതായി പരിശോധനാ റിപ്പോര്‍ട്ട് പുറത്ത് വന്നു. യുവതി ഒരുമാസമായി തിരുവനന്തപുരം മെഡി.കോളജില്‍ ചികില്‍ത്സയിലായിരുന്നു. ആശുപത്രി അധികൃതര്‍ അനാസ്ഥ കാട്ടിയെന്ന് വ്യക്തമാക്കി കുടുംബം മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം സം​ഭ​വ​ത്തി​ല്‍ കേ​ര​ള വ​നി​താ ക​മ്മി​ഷ​ന്‍ ആ​ര്‍​.സി.​സി ഡ​യ​റ​ക്ട​റോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി. നി​ര്‍​ധ​ന കു​ടും​ബാം​ഗ​മാ​യ ന​ദീ​റ​യ്ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ആ​ര്‍​സി​സി ന​ല്‍​ക​ണ​മെ​ന്ന് ക​മ്മി​ഷ​ന്‍ അം​ഗം ഷാ​ഹി​ദ ക​മാ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടിരിന്നു. കൊ​ല്ലം പ​ത്ത​നാ​പു​രം സ്വ​ദേ​ശി​നി ന​ദീ​റ(22) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 15 ന് ​പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

Related Articles

Back to top button