IndiaLatest

സുനന്ദ പുഷ്കർ കേസിൽ ശശി തരൂർ കുറ്റവിമുക്തൻ

“Manju”

ന്യൂഡൽഹി:  സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് എംപി ശശി തരൂരിനെ ഡൽഹി കോടതി ഇന്ന് കുറ്റവിമുക്തനാക്കി. തരൂരിന് മേൽ ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കില്ലെന്ന് ദില്ലി റോസ് അവന്യു കോടതി വിധിച്ചു. ജഡ്ജി ഗീതാംഞ്ജലി ഗോയൽ ആണ് വിധി പറഞ്ഞത്.
2014 ജനുവരി 17 ന് രാത്രിയാണ് സുനന്ദ പുഷ്കറിനെ ഡൽഹിയിലെ ഒരു ആഡംബര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണ, ക്രൂരത എന്നീ കുറ്റങ്ങളാണ് ഡൽഹി പോലീസ് ചുമത്തിയിരിക്കുന്നത്. സുനന്ദയുടെ മരണം ഉറക്കഗുളികയ്ക്കു സമാനമായ മരുന്നുഗുളികകൾ അമിതമായി കഴിച്ചതിനാലാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ 12 മുറിവുകളുണ്ടെന്നും ഇവയിൽ ചിലത് പല്ലും നഖവുംകൊണ്ടുള്ളതാണെന്നും റിപ്പോര്‍ട്ടിൽ ഉണ്ടായിരുന്നു.

Related Articles

Back to top button