IndiaKeralaLatest

റംഡിസിവര്‍ മരുന്ന് കരിഞ്ചന്തയില്‍ വില്പന; പ്രതി അറസ്റ്റില്‍

“Manju”

കോഴിക്കോട്: കോവിഡ് ചികിത്സയ്ക്ക് ഉള്ള റംഡിസിവര്‍ മരുന്ന് കോഴിക്കോട്ട് നിന്നും ബാംഗ്ലൂരില്‍ എത്തിച്ച്‌ കരിഞ്ചന്തയില്‍ വില്പന. ബാംഗ്ലൂരില്‍ പിടിയിലായ സഞ്ജീവ് കുമാറാണ് കോഴിക്കോട് ജയില്‍ റോഡിലെ സ്പെഷ്യലിറ്റി ഫാര്‍മയില്‍ നിന്നും മരുന്ന് വാങ്ങി കരിഞ്ചന്തയില്‍ വിറ്റത്. കര്‍ണാടക പോലീസ് കോഴിക്കോട് എത്തി നടത്തിയ പരിശോധനയില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു.
ഫാര്‍മയില്‍ നിന്നും പത്ത് വയല്‍ റംഡിസിവര്‍ മരുന്ന് പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. 3400 രൂപയുടെ മരുന്ന് ബാംഗ്ലൂരില്‍ വില്പന നടത്തിയത് പതിനായിരം രൂപയ്ക്കാണ്. സഞ്ജീവ് കുമാര്‍ കൈവശം സൂക്ഷിച്ച 25 വയല്‍ മരുന്നും പോലീസ് പിടിച്ചെടുത്തു. ആശുപത്രിക്ക് മാത്രം വില്‍ക്കേണ്ട മരുന്ന് വ്യക്തിക്ക് വിറ്റതിനാല്‍ ഫാര്‍മയുടെ ലൈസെന്‍സ് റദ്ദാക്കുമെന്ന് ഡ്രഗ്സ്‌ കണ്ട്രോള്‍ വിഭാഗം അറിയിച്ചു.

Related Articles

Back to top button