KeralaLatest

മാധവിക്കുട്ടിയുടെ ജീവിതം സത്യസന്ധമായി അവതരിപ്പിക്കാന്‍ ആഗ്രഹം

“Manju”

ശ്രീജ.എസ്

പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥാപാത്രം സത്യസന്ധമായി സ്ക്രീനില്‍ അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. മാധവിക്കുട്ടിയോട് കാണിക്കേണ്ട മര്യാദ, അവരുടെ ജീവിതം വിവാദമാക്കാതിരിക്കുക എന്നതാണ്. അവരുടെ വ്യക്തിത്വത്തെ അതേരീതിയില്‍, സത്യസന്ധമായി അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ സന്തോഷമാണെന്നും പാര്‍വതി പറഞ്ഞു.

‘മാധവിക്കുട്ടിയുടെ ക്യാരക്ടര്‍ സത്യസന്ധമായ രീതിയില്‍ അവതരിപ്പിക്കണമെന്നുണ്ട്. സത്യസന്ധമെന്നത് അടിവരയിട്ടു പറയുന്നു. അവരാരാണെന്നത് അതിന്റെ മുഴുവന്‍ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനുള്ള ശക്തിയോ ഔചിത്യമോ നമുക്കില്ലാതെ പോയി’- പാര്‍വതി വ്യക്തമാക്കി.

അതേസമയം, മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി സംവിധായകന്‍ കമല്‍ ആമി എന്നൊരു സിനിമ ഇറക്കിയിരുന്നു. മഞ്ജു വാര്യര്‍ ആയിരുന്നു മാധവിക്കുട്ടിയായി എത്തിയത്. നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജുവും കമലും ഒന്നിച്ച സിനിമ കൂടിയായിരുന്നു ആമി. ചിത്രം റിലീസ് ചെയ്യുന്നതിനു മുന്‍പേ ഏറെ വിവാദങ്ങളും ഉരുത്തിരിഞ്ഞിരുന്നു. മാധവിക്കുട്ടിയുടെ യഥാര്‍ത്ഥ ജീവിതമല്ല, കമല്‍ സിനിമയാക്കിയതെന്നും കൃത്രിമത്വം കാണിച്ചുവെന്നുമായിരുന്നു ഇതില്‍ പ്രധാനം.

Related Articles

Back to top button