InternationalLatest

ജെഫ് ബെസോസും ബഹിരാകാശം കീഴടക്കാന്‍ ഒരുങ്ങുന്നു

“Manju”

അമേരിക്ക: ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ടുള്ള യാത്രകള്‍ ഇനിയും അവസാനിക്കുന്നില്ല. ശതകോടീശ്വരന്‍ ബ്രാന്‍സണ്‍ ബഹിരാകാശത്തേക്ക് പോയി മടങ്ങി വന്നതിന് പിന്നാലെ ആമസോണ്‍ മേധാവി ജെഫ് ബെസോസും ബഹിരാകാശത്തേക്ക് പോകാന്‍ ഒരുങ്ങുകയാണ്. സ്വന്തം കമ്പനിയായ ബ്ലൂ ഒറിജിന്‍ റോക്കറ്റിലാണ് അദ്ദേഹം ഇന്ന് ബഹിരാകാശത്തേക്ക് കുതിക്കുക.

കാര്‍മാന്‍ ലൈനിലേക്കുള്ള ബ്ലൂ ഒറിജിന്റെ ആദ്യ മിഷന്‍ പടിഞ്ഞാറന്‍ ടെക്സാസില്‍ നിന്നാണ് ആരംഭിക്കുക. ചന്ദ്രനില്‍ മനുഷ്യന്‍ കാലു കുത്തിയതിന്റെ 52-ാം വാര്‍ഷികത്തിലാണ് ജെഫ് ബെസോസും സംഘവും ബഹിരാകാശത്തേക്ക് കുതിക്കുന്നത് എന്ന പ്രത്യേകതയും യാത്രയ്ക്കുണ്ട്.

Related Articles

Back to top button