IndiaLatest

ഏഷ്യന്‍ അതിസമ്പന്ന പട്ടികയിലെ രണ്ടാംസ്​ഥാനം അദാനിക്ക്​ നഷ്​ടമായി

“Manju”

മുംബൈ: ഏഷ്യന്‍ അതിസമ്പന്ന പട്ടികയിലെ രണ്ടാം സ്​ഥാനം ഗൗതം അദാനിക്ക്​ നഷ്​ടമായി .ഓഹരിവിപണിയില്‍ കനത്ത നഷ്​ടം നേരിട്ടതോടെ അദാനി ഗ്രൂപ്പ്​ കമ്പനികള്‍ക്കുണ്ടായ തിരിച്ചടിയാണ് പതനത്തിന്​ കാരണം.

അദാനിയുടെ കമ്പനികളില്‍ നിക്ഷേപമുള്ള മൂന്ന്​ വിദേശ ഫണ്ട്​ കമ്പനികളുടെ അക്കൗണ്ട്​ എന്‍.എസ്​.ഡി.എല്‍ മരവിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതിനുപിന്നാലൊണ്​ അദാനി കമ്പനികളുടെ ഓഹരികള്‍ താഴേക്ക് കൂപ്പുകുത്തിയത്​. ആഗോളതലത്തില്‍ ഒരാഴ്ചക്കിടെ ഏറ്റവും നഷ്​ടമുണ്ടായ സമ്പന്നരുടെ പട്ടികയില്‍ മുന്നിലാണിപ്പോള്‍ ഗൗതം അദാനി.

6300​ കോടി ഡോളറായിരുന്ന അദാനിയുടെ ആസ്​തിയില്‍ ഒരാഴ്ചക്കിടെ 1320കോടി ഡോളറിന്‍റെ ഇടിവുണ്ടായി. ഇതോടെ 180കോടി ഡോളറിന്റെ വ്യത്യാസത്തില്‍​ ചൈനീസ്​ വ്യവസായി ഷോങ്​ ഷാന്‍ഷന്‍ രണ്ടാമതെത്തി. 84.5 ബില്ല്യണ്‍ ഡോളറിന്‍റെ ആസ്​തിയുമായി മുകേഷ്​ അംബാനിയാണ്​ ഏഷ്യയിലെ ഒന്നാമന്‍. വ്യാഴാഴ്ച മാത്രം അദാനിയുടെ തുറമുഖം മുതല്‍ ഊര്‍ജം വരെയുള്ള ആറു കമ്പനികളുടെ വിപണിമൂല്യത്തില്‍ 1.59 ലക്ഷം കോടി രൂപയുടെ ഇടിവാണുണ്ടായത്​. അതെ സമയം കഴിഞ്ഞ നാലുദിവസമായി കനത്ത നഷ്​ടമാണ്​ അദാനി ഗ്രൂപ്പ്​ കമ്പനികള്‍ ഓഹരിവിപണിയില്‍ നേരിടുന്നത്​. ഒമ്പതു ശതമാനം മുതല്‍ 22 ശതമാനം വരെയാണ്​ ആറു കമ്ബനികളുടെയും ഓഹരി ഇടിവ്​.

Related Articles

Back to top button