IndiaLatest

റോബോട്ടിന്റെ സഹായത്തോടെ ശസ്ത്രക്രിയ

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആരോഗ്യ മേഖലയ്‌ക്ക് ഒരു പൊന്‍ തൂവല്‍ കൂടി. ലോകത്തിലെ റോബോട്ടിന്റെ സഹായത്തോടെയുള്ള അന്നനാളം മാറ്റിവെയ്‌ക്കല്‍ ശസ്ത്രക്രിയ ഇന്ത്യയില്‍ വിജയകരമായി നടന്നു. ജോധ്പൂരിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരാണ് ഈ അഭിമാന നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍.

9 മാസം മുമ്പ് ആസിഡ് കഴിച്ച യുവാവിനാണ് ശസ്ത്രക്രിയ നടത്തിയത്. ആസിഡ് കഴിച്ചതിനെ തുടര്‍ന്ന് യുവാവിന്റെ അന്നനാളത്തിന് കേടുപാടുകള്‍ സംഭവിച്ചു. തുടര്‍ന്ന് ഇയാള്‍ക്ക് പാനീയങ്ങളും കട്ടിയുള്ള ഭക്ഷണവും കഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയില്‍, ഡോക്ടര്‍മാര്‍ കേടുപാടുകള്‍ സംഭവിച്ച അന്നനാളം നീക്കം ചെയ്യുകയും പുതിയതും പൂര്‍ണമായും പ്രവര്‍ത്തനക്ഷമവുമായ ഒന്ന് ഘടിപ്പിക്കുകയും ചെയ്തു. രോഗിയെ പൂര്‍ണമായും ഓട്ടോമേറ്റഡ് ഓപ്പറേഷന് ആണ് വിധേയനാക്കിയതെന്ന് ജോധ്പൂര്‍ എയിംസിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഐവര്‍ ലൂയിസ് എസോഫാഗെക്ടമി എന്ന രീതിയാണ് ശ്‌സ്ത്രക്രിയയ്‌ക്കായി ഉപയോഗിച്ചത്.

ആസിഡ് കഴിച്ചതിനാല്‍ രോഗിക്ക് ഭക്ഷണം കഴിക്കാന്‍ പറ്റാതെ വരികയും വയറില്‍ ഘടിപ്പിച്ച ട്യൂബിലൂടെ ഭക്ഷണം നല്‍കുകയുമായിരുന്നു. സാധാരണനിലയിലുള്ള ശസ്ത്രക്രിയ പ്രക്രിയയില്‍ കഴുത്ത്, നെഞ്ച്, വയര്‍ എന്നിവിടങ്ങളില്‍ മുറിവ് ഉണ്ടാകുമായിരുന്നു. അത് സാവധാനത്തില്‍ സുഖം പ്രാപിക്കുന്നതിനും കൂടുതല്‍ വേദനയ്‌ക്കും വലിയ പാടുകള്‍ക്കും കാരണമാവും. ഇത് ഒഴിവാക്കാനാണ് റോബോട്ടുകളുടെ സഹായത്തോടെ ശസത്രക്രിയ നടത്തിയത്. 8 മില്ലീമീറ്റര്‍ ഉള്ള നാല് മുറിവുകള്‍ മാത്രമാണ് ഈ ശസ്ത്രക്രിയയിലൂടെ രോഗിക്ക് ഉണ്ടായത്.

ശസ്ത്രക്രിയ നടത്തി നാല് ദിവസത്തിന് ശേഷം യുവാവ് സാധാരണ രീതിയില്‍ ഭക്ഷണപാനീയങ്ങള്‍ കഴിക്കാന്‍ തുടങ്ങുകയും രണ്ട് ദിവസത്തിന് ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി ഡോക്ടമാര്‍ വ്യക്തമാക്കി. ശസ്ത്രക്രിയാ റോബോട്ടിക് സംവിധാനങ്ങള്‍ ലഭിക്കുന്ന രാജസ്ഥാനിലെ ആദ്യത്തെ ആശുപത്രിയാണ് എയിംസ് ജോധ്പൂര്‍ 2018 ല്‍ 28 കോടി രൂപ ചെലവിലാണ് സംവിധാനങ്ങള്‍ സ്ഥാപിച്ചത്.

Related Articles

Back to top button