KeralaLatest

നഴ്സിനും ഡോക്ടർക്കും നേരെ ആക്രമണം

“Manju”

കൊല്ലം: നീണ്ടകര താലൂക്ക് ആശുപത്രിയിലെ നഴ്സിനും ഡോക്ടർക്കും നേരെ യുവാക്കളുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഡ്യൂട്ടി നഴ്സ് ശ്യാമിലിയെ മെഡിസിറ്റി ആശുപത്രിയിലും, ഡോക്ടർ ഉണ്ണികൃഷ്ണനെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ചികിത്സ നിഷേധിച്ചു എന്നാരോപിച്ചായിരുന്നു യുവാക്കളുടെ ആക്രമണം. കമ്പി വടികൾ ഉപയോഗിച്ചായിരുന്നു മർദനം.

ആശുപത്രിയിൽ ഒപി ബഹിഷ്കരിക്കാനാണ് കെ ജി എം ഒ എ യുടെ തീരുമാനം. അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജില്ലയിലാകെ സമരം വ്യാപിപ്പിക്കുമെന്നും കെ ജി എം ഒ എ അറിയിച്ചു.

Related Articles

Back to top button