InternationalLatest

മുന്ദ്ര മയക്കുമരുന്നില്‍ പാക് ബന്ധം

“Manju”

മുന്ദ്ര മയക്കുമരുന്ന് കേസില്‍ എന്‍ഐഎ യുടെ വന്‍ വെളിപ്പെടുത്തല്‍. പ്രതികള്‍ക്ക് പാകിസ്ഥാന്‍ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി അഹമ്മദാബാദിലെ പ്രത്യേക കോടതിയെ അറിയിച്ചിരിക്കുന്നത്.

കേസില്‍ 16 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 3000 കിലോ ഹെറോയിന്‍ പിടികൂടിയത്.

പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഭീകര സംഘടനയുടെ നിര്‍ദേശപ്രകാരമാണ് ഹെറോയിന്‍ ഇന്ത്യയില്‍ എത്തിച്ചത്. മയക്കുമരുന്ന് കടത്ത് വഴി ലഭിക്കുന്ന തുക ഹവാല വഴി വിദേശത്തേക്ക് എത്തിക്കും. ശേഷം ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുക ഉപയോഗിക്കാനായിരുന്നു പദ്ധതി. ഇവര്‍ നേരത്തെയും മയക്കുമരുന്ന് കടത്ത് നടത്തിയിട്ടുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് 11 അഫ്ഗാന്‍ പൗരന്മാര്‍, നാല് ഇന്ത്യക്കാര്‍, ഒരു ഇറാനിയന്‍ എന്നിങ്ങനെ 16 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Related Articles

Back to top button