India

സ്വർണക്കടത്ത്: റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാർ അറസ്റ്റിൽ

“Manju”

ലക്‌നൗ : ഉത്തർപ്രദേശിൽ സ്വർണ്ണക്കടത്ത് സംഘത്തിലെ കണ്ണികളായ റോഹിംഗ്യൻ നുഴഞ്ഞു കയറ്റക്കാർ അറസ്റ്റിൽ. മക്ദൂംനഗർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുഹമ്മദ് റഫീഖ്, മുഹമ്മദ് അമിൻ എന്നിവരെയാണ് ഉത്തർപ്രദേശ് ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്നും ആറ് സ്വർണ ബിസ്‌ക്കറ്റുകളും പിടിച്ചെടുത്തു.

കഴിഞ്ഞ ആഴ്ച സ്വർണക്കടത്ത് സംഘത്തിലെ രണ്ട് പേരെ ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നുമാണ് റഫീഖിനെയും, അമീനെയും കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

വ്യാജ ആധാർ ഉൾപ്പെടെയുള്ള രേഖകൾ കൈവശം സൂക്ഷിച്ചാണ് ഇവർ മക്ദൂംനഗറിൽ കഴിഞ്ഞിരുന്നത്. ഇതും പിടിച്ചെടുത്തിട്ടുണ്ട്. രാജ്യത്തേക്ക് നുഴഞ്ഞു കയറുന്ന റോഹിഗ്യക്കാർക്ക് ഇവർ സഹായങ്ങൾ നൽകാറുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 419, 420, വിദേശികൾക്കായുള്ള നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

Related Articles

Back to top button