IndiaLatest

വിന്റേജ് വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ

“Manju”

ന്യൂഡൽഹി• രാജ്യത്തെ വിന്റേജ് വാഹനങ്ങൾക്ക് പ്രത്യേക റജിസ്ട്രേഷൻ സംവിധാനവും നമ്പർ പ്ലേറ്റും വരുന്നു. ഇതുസംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 50 വർഷത്തിലേറെ പഴക്കമുള്ള, വാണിജ്യ ആ‌വശ്യത്തിനുപയോഗിക്കാത്ത ഇരുചക്ര, നാലുചക്ര വാഹനങ്ങളാണ് വിന്റേജ് വാഹനങ്ങളായി പരിഗണിക്കുക. ഇത്തരം വാഹനങ്ങൾക്ക് റജിസ്ട്രേഷൻ നൽകുന്നതിനായി സംസ്ഥാന സർക്കാരുകൾ നോഡൽ ഓഫിസറെ നിയമിക്കുകയും പരിശോധനാ കമ്മിറ്റി രൂപവൽക്കരിക്കുകയും വേണം. ഈ കമ്മിറ്റിയാണ് വാഹനം വിന്റേജ് വിഭാഗത്തിൽപെടുമോ എന്നു നിർണയിക്കുക.

റജിസ്ട്രേഷൻ നമ്പറിൽ VA എന്നു കൂടി സംസ്ഥാന കോഡിനു ശേഷം ചേർക്കും. ആദ്യ റജിസ്ട്രേഷന് 20,000 രൂപ. 10 വർഷം കാലാവധി. പുനർ റജിസ്ട്രേഷന് 5000 രൂപ.വിന്റേജ് വാഹനങ്ങൾ പ്രദർശന, ഗവേഷണാവശ്യങ്ങൾക്കും കാർ റാലി പോലുള്ള നിശ്ചിത ഉപയോഗത്തിനും മാത്രമേ അനുവദിക്കൂ.

Related Articles

Back to top button