IndiaLatest

ഈ എട്ട് ആപ്ലിക്കേഷനുകള്‍ നിങ്ങളുടെ ഫോണില്‍ ഉണ്ടോ? ഉടന്‍ തന്നെ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തോളൂ

“Manju”

മുംബൈ: ഗൂഗിള്‍ ആപ്ലിക്കേഷനുകളില്‍ എക്കാലവും പ്രശ്നക്കാരായ ‘ജോക്കര്‍ ട്രബിള്‍സ്’ അഥവാ ‘ജോക്കര്‍ വൈറസ്’ വീണ്ടും തിരിച്ചെത്തി. ക്വിക്ക് ഹീല്‍ സെക്യൂരിറ്റി ലാബുകളിലെ ഗവേഷകരാണ് ഗൂഗിള്‍ പ്ലേ സ്റ്റോറിലെ പുതിയ 8 ജോക്കര്‍ മാല്‍വെയര്‍-ലെയ്സ്ഡ് ആപ്ലിക്കേഷനുകളെ കണ്ടെത്തിയത്. ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ നിരന്തരം ടാര്‍ഗെറ്റുചെയ്യുന്ന ഏറ്റവും സ്ഥിരമായ വൈറസുകളില്‍ ഒന്നാണ് ‘ജോക്കര്‍ വൈറസ്’.

ഓരോ കുറച്ച്‌ മാസത്തിലും ഡാറ്റ മോഷ്ടിക്കുന്ന വൈറസുകള്‍ നിരന്തരം അതിന്റെ കോഡിങ്ങില്‍ മാറ്റം വരുത്തിയോ, നിര്‍വ്വഹണ രീതികളില്‍ മാറ്റം വരുത്തിയോ ഗൂഗിളിന്റെ ഔദ്യോഗിക അപ്ലിക്കേഷന്‍ സ്റ്റോറിലേക്ക് പ്രവേശിക്കുന്നു. ക്വിക്ക് ഹീല്‍ സെക്യൂരിറ്റി ലാബുകളിലെ ഗവേഷകര്‍ പറയുന്നതനുസരിച്ച്‌, എസ്‌എംഎസ്, കോണ്‍ടാക്റ്റ് ലിസ്റ്റ്, ഡിവൈസ് വിവരങ്ങള്‍, ഒടിപികള്‍ എന്നിവ ജോക്കര്‍ വൈറസുകള്‍ക്ക് അതിവേഗത്തില്‍ മോഷ്ടിക്കാന്‍ സാധിക്കും. അതിലുപരി ഉപയോക്താക്കളുടെ മൊബൈല്‍ ഡാറ്റ മോഷ്ടിക്കുന്നത്തിനും ജോക്കര്‍ വൈറസുകള്‍ക്ക് സാധിക്കും.

വിവരം ലഭ്യമാകുന്നതിന്റെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ ഈ അപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കംചെയ്യുന്നുണ്ടെങ്കിലും ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഉപയോക്താക്കള്‍ ഫോണില്‍നിന്നും പൂര്‍ണ്ണമായും അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വരെ ജോക്കര്‍ വൈറസുകള്‍ ഫോണുകളില്‍ തുടര്‍ന്ന് മേല്‍പ്പറഞ്ഞ നടപടികള്‍ തുടരും. ഓക്സിലറി മെസ്സേജ് , ഫാസ്റ്റ് മാജിക് എസ് .എം.എസ്, ഫ്രീ ക്യാം സ്കാനര്‍, സൂപ്പര്‍ മെസ്സേജ്, എലമെന്റ് സ്കാനര്‍, ഗോ മെസ്സേജ്, ട്രാവല്‍ വോള്‍പേപ്പര്‍സ് , സൂപ്പര്‍ എസ് .എം.എസ് എന്നിവയാണ് നീക്കംചെയ്യേണ്ട 8 അപ്ലിക്കേഷനുകള്‍.

Related Articles

Back to top button