KannurKeralaLatest

പച്ചക്കറി കിറ്റ് വിതരണം ചെയ്തു

“Manju”

ഹർഷദ്ലാൽ തലശ്ശേരി

മാടക്കാൽ എ.ബി.ഇബ്രാഹിം മാസ്റ്റർ സ്മാരക സാംസ്കാരിക സമിതിയും, ഡി.വൈ.എഫ്.ഐ. മാടക്കാൽ യൂണിറ്റുകളൂം സംയുക്തമായി മാടക്കാലിലെ 450ഓളം വീടുകളിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ലോക് ഡൗൺ കാലത്ത് വീട്ടിലിരിക്കുന്നവർക്ക് ഈ ഒരു സഹായം വലിയ അനുഗ്രഹമായി. കിറ്റിൻ്റെ വിതരണ ഉദ്ഘാടനം പഴയ കാല മഹിളാ അസോസിയേഷൻ നേതാവും, പാർട്ടി പ്രവർത്തകയുമായ ടി. കല്ലാണിക്ക് നൽകി കൊണ്ട് സി.പി.ഐ.എം. വലിയപറമ്പ സൗത്ത് ലോക്കൽ സെക്രട്ടറി കെ.പി.ബാലൻ നിർവ്വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി പി.പ്രവീൺമാടക്കാൽ സ്വാഗതം പറഞ്ഞു. പ്രസീജ, ശോശാമ്മ, സാവിത്രി.സി, വനജ. ഗിരിജ ജയപ്രകാശ്, കിരൺബാബു, ജുനൈദ്, ഷൈജു മുതലായവർ നേതൃത്വം നൽകി.

Related Articles

Back to top button