KeralaLatest

എംഎം മണിയുടെ കാർ അപടകത്തിൽപ്പെട്ടു

“Manju”

ഇടുക്കി: ഉടുമ്പൻചോല എം എൽ എ എം എം മണിയുടെ വാഹനം അപകടത്തിൽപ്പെട്ടു. കാറിന്റെ പിൻചക്രം ഊരിത്തെറിച്ചാണ് അപകടമുണ്ടായത്. ഇടുക്കി കമ്പംമെട്ടിലാണ് അപകടം നടന്നത്. കമ്പംമെട്ടിലെ പൊതു പരിപാടിയിൽ പങ്കെടുക്കാൻ എം എം മണി നെടുങ്കണ്ടത്തുനിന്ന് വരുമ്പോഴാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന എംഎല്‍എയും മറ്റുള്ളവരും സുരക്ഷിതരാണ്. ആർക്കും പരിക്കില്ല.

Related Articles

Back to top button