KeralaLatest

ഡെപ്പോസിറ്റ് മെഷീനില്‍നിന്ന് പണം പിന്‍വലിക്കുന്നത് മരവിപ്പിച്ച് എസ്ബിഐ

“Manju”

തിരുവനന്തപുരം: എടിഎം ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് പണം പിന്‍വലിക്കുന്നത് മരവിപ്പിച്ച് സ്റ്റേറ്റ് ബാങ്ക്. തട്ടിപ്പ് വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി. തട്ടിപ്പിന്റെ കാരണം കണ്ടെത്തി പരിഹരിക്കാന്‍ ബാങ്ക് ഐടി വിഭാഗം ശ്രമം തുടങ്ങി. താല്‍ക്കാലികമായിട്ടാണ് നടപടി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
നിരവധി എടിഎമ്മുകളിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും സാധിക്കുന്ന ഓട്ട‌മേറ്റഡ് ഡെപ്പോസിറ്റ് ആൻ‍ഡ് വിഡ്രോവൽ മെഷീൻ (എഡിഡബ്ല്യുഎം) സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി നിരവധി തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
തട്ടിപ്പിന്റെ കാരണം കണ്ടെത്താൻ ബാങ്കിന്റെ ഐടി വിഭാഗം ശ്രമം ആരംഭിച്ചിട്ടുണ്ട്. അതുവരെ എഡിഡബ്ല്യുഎം മെഷീനുകളിൽനിന്നു പണം പിൻവലിക്കാൻ സാധിക്കില്ല. എന്നാൽ ഡെപ്പോസിറ്റ് ചെയ്യുന്നതിനു തടസ്സമില്ലെന്നു ബാങ്ക് അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെപ്പോസിറ്റ് മെഷീനില്‍ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. നിക്ഷേപിക്കാനും പണം പിന്‍വലിക്കാനും സൗകര്യമുള്ള എടിഎം ഡെപ്പോസിറ്റ് മെഷീനുകളുണ്ട്. ഇവയില്‍ പലയിടത്തും തട്ടിപ്പ് നടന്നതായി കണ്ടെത്തി. വിഷയം പഠിച്ച് പരിഹരിക്കാനുള്ള ശ്രമത്തിലാണ് സ്റ്റേറ്റ് ബാങ്കിന്റെ ഐടി വിഭാഗം.

Related Articles

Back to top button