IndiaLatest

ആര്‍ അശ്വിന്‍ ഐസിസി ‘പ്ലെയര്‍ ഓഫ് ദി മന്ത്’

“Manju”

r ashwin record: India Vs Bangladesh: ആ സുവര്‍ണനേട്ടം ഇനി മുത്തയ്യ  മുരളീധരനൊപ്പം ആര്‍ അശ്വിനും പങ്കിടും - r ashwin surpasses anil kumble and  harbhajan singh to reach 250 wickets at home and equals ...

ശ്രീജ.എസ്‌

ന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ ഐസിസിയുടെ പുതിയ പ്ലെയര്‍ ഓഫ് ദി മന്തായി തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിനെതിരേ നടന്ന ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് അശ്വിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

ഇംഗ്ലണ്ടിനെതിരേ ഇന്ത്യ 3-1ന് ജയിച്ച ടെസ്റ്റ് പരമ്പരയിലെ മാന് ഓഫ് ദി സീരിസായി തിരഞ്ഞെടുക്കപ്പെട്ടതും അശ്വിനായിരുന്നു. അവാര്‍ഡിനായി പരിഗണിച്ച കാലയളവില്‍ അശ്വിന്‍ 24 വിക്കറ്റുകള്‍ വീഴ്ത്തുന്നതിനൊപ്പം ഒരു സെഞ്ച്വറിയും തന്റെ പേരില്‍ കുറിച്ചിരുന്നു. ഈ പ്രകടനമാണ് താരത്തിനെ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‍കാരത്തിന് അര്‍ഹനാക്കിയത്. ചെന്നൈയില്‍ ഇന്ത്യ ജയിച്ച രണ്ടാം ടെസ്റ്റിന്റെ രണ്ടാന്നിങ്സിലായിരുന്നു അശ്വിന്റെ സെഞ്ച്വറി.

ഇതോടെ ഐസിസി പുതുതായി ആരംഭിച്ച പ്ലെയര്‍ ഓഫ് ദി മന്തെന്ന ആദ്യത്തെ രണ്ട് പുരസ്‌കാരങ്ങളും സ്വന്തമാക്കി ടീം ഇന്ത്യ. ജനുവരിയില്‍ ഈ പുരസ്‌കാരം ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനായിരുന്നു.

 

Related Articles

Back to top button