InternationalLatest

സൂയസ് കനാലില്‍ എണ്ണ കപ്പല്‍ കുടുങ്ങി

“Manju”

കെയ്‌റോ : സൗദി അറേബ്യയിലേക്ക് പോയ എണ്ണക്കപ്പല്‍ പ്രധാന അന്താരാഷ്ട്ര വാണിജ്യ കപ്പല്‍ പാതകളിലൊന്നായ ഈജിപ്റ്റിലെ സൂയസ് കനാലില്‍ കുടുങ്ങി. കനാലിന്റെ വീതി കുറഞ്ഞ തെക്ക്ഭാഗത്ത് 250 മീ​റ്റര്‍ നീളമുള്ള അഫിനി​റ്റി വിഎന്ന കപ്പല്‍ കുടുങ്ങിയതോടെ ഗതാഗതം സ്തംഭിച്ചു.

അഞ്ച് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ടഗ് ബോട്ടുകളുടെ സഹായത്തോടെ കപ്പലിനെ പൂര്‍വസ്ഥിതിയില്‍ എത്തിച്ച്‌ കനാല്‍ വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. പോര്‍ച്ചുഗലില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ പ്രാദേശിക സമയം, ബുധനാഴ്ച രാത്രി 7.15ഓടെയാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് കനാലില്‍ കുടുങ്ങിയത്.

കഴിഞ്ഞ വര്‍ഷം സൂയസ് കനാലിന്റെ ഇതേ ഭാഗത്ത് എവര്‍ ഗിവണ്‍ എന്ന കൂറ്റന്‍ ചരക്ക് കപ്പല്‍ കുടുങ്ങിയിരുന്നു. വന്‍തോതില്‍ ഗതാഗത തടസം സൃഷ്ടിച്ചതിന് ഏകദേശം 20 കോടി ഡോളറാണ് എവര്‍ ഗിവണിന്റെ ഉടമയ്ക്ക് സൂയസ് കനാല്‍ അതോറി​റ്റിക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നത്.

Related Articles

Back to top button