IndiaLatest

അതിര്‍ത്തി സംരക്ഷണത്തിനായി മൈക്രൊകോപ്റ്റർ നിർമ്മിച്ച് ഇന്ത്യൻ സൈനികൻ

“Manju”

ന്യൂഡൽഹി : ഒളിഞ്ഞിരിക്കുന്ന ശത്രുക്കളെ കണ്ടെത്തുന്നതിനായി മൈക്രൊകോപ്റ്റർ ഡ്രോൺ നിർമ്മിച്ച് ഇന്ത്യൻ സൈനികൻ. ലെഫ്. കേണൽ ജി.വൈ.കെ റെഡ്ഡിയാണ് മൈക്രൊ ഡ്രോണിന് സമാനമായ മൈക്രാകോപ്റ്റർ നിർമ്മിച്ചിരിക്കുന്നത്.കെട്ടിടങ്ങളിലും അടച്ചിട്ട മുറികളിലും ഒളിഞ്ഞിരിക്കുന്ന ശത്രുക്കളെ ട്രാക്ക് ചെയ്യുന്നതിനും ഇത് ഉപയോഗിക്കാൻ സാധിക്കും.

4,500 മീറ്റർ ഉയരത്തിൽ പറത്താൻ സാധിക്കുന്ന ഈ ഡ്രോണിന് രണ്ട് മണിക്കൂറോളം നിർത്താതെ  പ്രവർത്തിക്കാനുള്ള ശേഷിയുണ്ട്. മൈക്രൊ കംപ്യൂട്ടറിന്റെയും പരീക്ഷണങ്ങൾ പൂർത്തിയാക്കി അതിർത്തി സംരക്ഷണത്തിന് വേണ്ടി സജ്ജമായിരിക്കുകയാണ് മൈക്രൊകോപ്റ്റർ. ജമ്മു കശ്മീരിലെ പാരാ സ്പെഷ്യൽ ഫോഴ്‌സ് ബറ്റാലിയനാണ് പരീക്ഷണം നടത്തിയത്.

അതിർത്തി സംരക്ഷണത്തിന്  മൈക്രാകോപ്റ്റർ പ്രയോജനപ്പെടുത്തുന്നതിനായി ഇന്ത്യൻ സേന കരാർ ഒപ്പിട്ടു കഴിഞ്ഞു. അതിർത്തിയിൽ വർദ്ധിച്ചുവരുന്ന ഭീകരപ്രവർത്തനങ്ങൾ നിയന്ത്രിക്കാനും ഭീകരരെ കണ്ടെത്താനും ഇത് സഹായകമാകും എന്നാണ് വിലയിരുത്തൽ.

Related Articles

Back to top button