IndiaLatest

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കെതിരെ പ്രശാന്ത് ഭൂഷണ്‍

“Manju”

Image result for സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കെതിരെ പ്രശാന്ത് ഭൂഷണ്‍

ശ്രീജ.എസ്

ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷക സമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയ്‌ക്കെതിരെ രംഗത്തെത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പരിഹസിച്ച്‌ മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. കര്‍ഷകര്‍ സമരം ചെയ്യുമ്പോഴും ബി.ജെ.പിക്കാര്‍ അവര്‍ക്ക് നേരെ കല്ലെറിഞ്ഞപ്പോഴും മിണ്ടാതിരുന്നവര്‍ റിഹാനയും ഗ്രേറ്റയും സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ മിണ്ടി തുടങ്ങിയെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

‘വമ്പന്‍മാരായ ഇന്ത്യന്‍ സെലിബ്രിറ്റികളായ ഇവരെല്ലാം കര്‍ഷകര്‍ സമരം ചെയ്തപ്പോഴും, അവര്‍ക്ക് വൈദ്യുതി ഇല്ലാതാക്കിയപ്പോഴും, ഇന്റര്‍നെറ്റ് വിച്ഛേദിച്ചപ്പോഴും, ബി.ജെ.പിക്കാര്‍ അവര്‍ക്ക് നേരെ കല്ലെറിഞ്ഞപ്പോഴും മിണ്ടാതിരിക്കുകയായിരുന്നു. റിഹാനയും ഗ്രേറ്റയും മിണ്ടിതുടങ്ങിയപ്പോള്‍ അവരും സംസാരിക്കുന്നു. നട്ടെല്ലില്ലാത്ത, ഹൃദയമില്ലാത്ത സര്‍ക്കാര്‍ സെലിബ്രിറ്റികള്‍’, പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

 

 

 

 

Related Articles

Back to top button