India

പണം കവർന്ന കേസിൽ സീരിയൽ നടിമാർ അറസ്റ്റിൽ

“Manju”

മുംബൈ : പേയിംഗ് ഗസ്റ്റായി താമസിക്കുന്ന സ്ത്രീയിൽ നിന്നും പണം കവർന്ന കേസിൽ സീരിയൽ നടിമാർ അറസ്റ്റിൽ. സുരഭി സുരേന്ദ്ര ലാൽ ശ്രീവാസ്തവ (25), മോസിന മുക്താർ ഷെയ്ക്ക് (19) എന്നിവരാണ് പിടിയിലായത് . മുംബൈ ആരെ കോളനിയിലെ റോയൽ പാം പ്രദേശത്താണ് സംഭവം. ഒപ്പം താമസിക്കുന്ന സ്ത്രീയുടെ ലോക്കർ തുറന്ന് 3.28 ലക്ഷം രൂപയാണ് ഇവർ കവർന്നെടുത്തത്.

ലോക് ഡൗൺ മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ഇരുവരും കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ആറെ കോളനിയിലെ റോയൽ പാം പ്രദേശത്ത് സ്ഥിതിചെയ്യുന്ന കെട്ടിടത്തിലേക്ക് താമസം മാറിയത്. ഇവർക്കൊപ്പം ഇവിടെ താമസിച്ചിരുന്ന സ്ത്രീയുടെ ലോക്കറിൽ നിന്ന് 3,28,000 രൂപ മോഷ്ടിച്ച ശേഷം രണ്ട് പേരും സ്ഥലം വിടുകയായിരുന്നു .

ഇവർ പണം മോഷ്ടിച്ച് കടന്നു കളയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് . ഇവരിൽ നിന്ന് 50,000 രൂപയും കണ്ടെടുത്തു. സവ്ദാൻ ഇന്ത്യ, ക്രൈം പട്രോൾ എന്നീ സീരിയലുകൾ അഭിനയിച്ചു വരികയായിരുന്നു ഇരുവരും . ജൂൺ 23 വരെ കോടതി ഇരുവരെയും റിമാന്റ് ചെയ്തു.

Related Articles

Back to top button