IndiaLatest

അഞ്ചരലക്ഷം കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച്‌ നല്‍കി യോഗി സര്‍ക്കാര്‍

“Manju”

ലക്‌നൗ : പ്രധാനമന്ത്രി ആവാസ് യോജന-റൂറല്‍ പദ്ധതി പ്രകാരം വീടുകളില്ലാത്ത 5.51 ലക്ഷം ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച്‌ നല്‍കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്നലെ നടന്ന ചടങ്ങിലാണ് അര്‍ഹരായവര്‍ക്ക് വീടുകളുടെ താക്കോല്‍ കൈമാറിയത്. അയോധ്യ, സോന്‍ഭദ്ര, റായ്ബറേലി എന്നിവിടങ്ങളിലെ അഞ്ച് പേര്‍ക്ക് യോഗി ആദിത്യനാഥ് പ്രതീകാത്മകായ താക്കോല്‍ കൈമാറി. മറ്റ് ഇടങ്ങളിലെ പദ്ധതി ഗുണഭോക്താക്കള്‍ ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു.

സംസ്ഥാനത്തെ എല്ലാവര്‍ക്കും വീടുകള്‍ ഉറപ്പാക്കുമെന്ന സര്‍ക്കാര്‍ നയമാണ് ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ‘ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നം ഉത്തര്‍പ്രദേശില്‍ ഇന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. നാല് വര്‍ഷത്തിനുള്ളില്‍ ഗ്രാമീണ-നഗര മേഖലകളിലെ 4.73 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് സര്‍ക്കാര്‍ വീടുകള്‍ നിര്‍മ്മിച്ച്‌ നല്‍കിയത്. ഇന്ന് 5.51 ലക്ഷം ഗുണഭോക്താക്കള്‍ അവരുടെ വീടുകളിലേക്ക് താമസം മാറുകയാണ്. എന്റെ എല്ലാ ആശംസകളും അവരെ അറിയിക്കുന്നു’- വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ 30 വര്‍ഷത്തെ കണക്കുകള്‍ എടുത്താല്‍ 53 ലക്ഷം പേര്‍ക്കാണ് അതുവരെയുള്ള സര്‍ക്കാരുകളുടെ കീഴില്‍ വീടുകള്‍ നിര്‍മ്മിച്ച്‌ നല്‍കിയതെന്നും യോഗി പറഞ്ഞു. പാവങ്ങളെ സഹായിക്കണമെന്ന ലക്ഷ്യം ആ സര്‍ക്കാരുകളുടെ അജണ്ടയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, ഇന്ന് സാധാരണക്കാരനും മികച്ച ജീവിത സാഹചര്യങ്ങള്‍ ലഭിക്കുന്നു കാരണം ഇത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണെന്നും യോഗി വ്യക്തമാക്കി.

Related Articles

Back to top button