Uncategorized

രാജ്യാന്തര മതപരിവർത്തന റാക്കറ്റിലെ രണ്ട് പേർ പിടിയിൽ

“Manju”

ലക്‌നൗ : രാജ്യാന്തര മതപരിവർത്തന റാക്കറ്റുമായി ബന്ധമുള്ള രണ്ട് പേർ ഡൽഹിയിൽ പിടിയിൽ. ദക്ഷിണ ഡൽഹിയിലെ ജാമിയ നഗർ സ്വദേശികളായ മുഫ്തി കാസി ജഹാംഗീർ ഖാസ്മി, മുഹമ്മദ് ഉമർ ഗൗതം എന്നിവരെയാണ് ഉത്തർപ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. ഉത്തർപ്രദേശ് എഡിജിപി പ്രശാന്ത് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

പാവപ്പെട്ട കുടുബങ്ങളിലെ ആളുകൾ, തൊഴിലില്ലാത്ത യുവാക്കൾ, കേൾവി ശക്തിയോ സംസാരശേഷിയോ ഇല്ലാത്ത കുട്ടികൾ എന്നിവരെ ലക്ഷ്യമിട്ടാണ് മതപരിവർത്തന സംഘം പ്രവർത്തിക്കുന്നത്. 250-300 പേരെ വരെ എല്ലാ വർഷവും ഇവർ മതം മാറ്റാറുണ്ടെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പ്രശാന്ത് കുമാർ അറിയിച്ചു. പ്രത്യേകിച്ചും സ്ത്രീകളേയും കുട്ടികളേയും ലക്ഷ്യമിട്ടാണ് സംഘടനയുടെ പ്രവർത്തനം. മതം മാറ്റിയ സ്ത്രീകളെ മുസ്ലീം യുവാക്കളുമായി വിവാഹം കഴിപ്പിച്ചിട്ടുമുണ്ട്.

നോയിഡയിലെ ബധിരർക്കുള്ള സ്‌കൂളിലെ 1500 ഓളം കുട്ടികളെയാണ് ഇവർ മതപരിവർത്തനത്തിന് വിധേയരാക്കിയത്. സംസ്ഥാനത്താകെ ആയിരത്തോളം മതപരിവർത്തന കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ സംഘത്തിന് പങ്കുണ്ടോയെന്നും പോലീസ് സംശയിക്കുന്നു. മുഹമ്മദ് ഉമർ ഗൗതം മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിച്ചയാളാണ് എന്നും പ്രശാന്ത് കുമാർ വ്യക്തമാക്കി.

പണവും സ്വത്തും വാഗ്ദാനം ചെയ്താണ് മിക്ക ആളുകളെയും ഇവർ മതപരിവർത്തനം നടത്തുന്നത്. പ്രതികൾ ഇസ്ലാമിക് ദവ സെന്റർ എന്ന കേന്ദ്രം നടത്തിവരുന്നതായും പോലീസ് കണ്ടെത്തി. വിദേശ രാജ്യങ്ങളിൽ നിന്നുമാണ് ഈ സ്ഥാപനത്തിന് ഫണ്ട് ലഭിക്കുന്നത്. തീവ്രാദ സംഘടനയായ ഐഎസ്‌ഐയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണോ ഇത് എന്നും പോലീസ് സംശയിക്കുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Check Also
Close
  • …..
Back to top button