Uncategorized

കരിപ്പൂര്‍: ഒളിച്ച് കടത്താൻ ശ്രമിച്ച രണ്ട് കിലോ സ്വർണം പിടികൂടി

“Manju”

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് കിലോ സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തു.

മലപ്പുറം മൂർക്കനാട് സ്വദേശി മേലേതിൽ മുഹമ്മദ് ഷെഫീഖിന്റെ പക്കൽ നിന്നുമാണ് സ്വർണം പിടികൂടിയത്. കോഫി മെഷീനിൽ ഒളിപ്പിച്ചായിരുന്നു ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. രണ്ട് കിമോ മൂന്നൂറ് ഗ്രാം സ്വർണമാണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 1 കോടി 11 ലക്ഷം രൂപ വിലവരും.

ദുബായിൽ നിന്നും എയർ ഇന്ത്യാ വിമാനത്തിലാണ് ഇയാൾ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്.

കരിപ്പൂരിൽ നിന്നും ഇന്നലെയും സ്വർണം പിടിച്ചെടുത്തിരുന്നു. ഒരു കോടി രൂപയോളം വിലവരുന്ന സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ മലപ്പുറം സ്വദേശിയെ കസ്റ്റഡിയിൽ എടുത്തിരുന്നു.

Related Articles

Back to top button