IndiaLatest

മഹാരാഷ്ട്രയില്‍ ഡെല്‍റ്റ പ്ലസ് വകഭേദം വ്യാപിക്കുന്നു

“Manju”

മഹാരാഷ്ട്രയില്‍ ഡെല്‍റ്റ പ്ലസ് വകഭേദം വ്യാപിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 21 പേര്‍ക്കു ബാധിച്ചതായി സ്ഥിരീകരിച്ചു. വ്യാപനശേഷി കൂടുതലുള്ള വകഭേദം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ ആശങ്കയിലാണു സംസ്ഥാനം.

കോവിഡ് മൂന്നാം തരംഗത്തിനു ഡെല്‍റ്റ പ്ലസ് കാരണമാകുമെന്നാണു വിലയിരുത്തല്‍. ഈ വകഭേദത്തിന് അഞ്ച് പേരില്‍ നിന്ന് അഞ്ഞൂറിലേക്ക് എത്താന്‍ ഏതാണ്ട് 15 ദിവസം മതിയെന്നതിനാല്‍ ഇവ റിപ്പോര്‍‍ട്ട് ചെയ്ത പ്രദേശങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണ്.
മഹാരാഷ്ട്രയില്‍ രത്‌നഗിരി, ജല്‍ഗാവ് ജില്ലകളിലും മധ്യപ്രദേശില്‍ ഭോപ്പാല്‍, ശിവ്പുരി ജില്ലകളിലുമാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. ഡെല്‍റ്റ പ്ലസ് ബാധിച്ചുള്ള ആകെ 22 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Related Articles

Back to top button