Uncategorized

മദ്യ വിലവർദ്ധനവ്: ചർച്ചയിൽ തീരുമാനമായില്ല

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾ ഉടൻ തുറക്കില്ല. ബാറുടമകളുടെ സംഘടനാ പ്രതിനിധികളുമായി നികുതി സെക്രട്ടറിയും ബെവ്‌കോ എംഡിയും ചർച്ച നടത്തിയെങ്കിലും അന്തിമ തീരുമാനമായില്ല. തുടർന്ന് ബാറുകൾ ഉടൻ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഉടമകളുടെ സംഘടന എത്തുകയായിരുന്നു.

സർക്കാർ തലത്തിലെ ചർച്ചയ്ക്ക് ശേഷമെ വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ. ബെവ്‌കോയ്ക്കും ബാറുകൾക്കും രണ്ടു നിരക്കിൽ മദ്യം വിതരണം ചെയ്യാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ തിങ്കളാഴ്ച മുതൽ ബാറുകൾ അടഞ്ഞുകിടക്കുകയാണ്. പാഴ്‌സൽ സർവ്വീസ് മാത്രമുള്ളതിനാൽ ഇത് വൻ നഷ്ടമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

10 ശതമാനം വെയർഹൗസ് ചെലവും 15 ശതമാനം വിൽപ്പന ലാഭവും ഉൾപ്പെടെ 25 ശതമാനം എന്ന നിരക്കിലാണ് നേരത്തെ ബിവറേജസ് കോർപ്പറേഷൻ തുക ഈടാക്കിയിരുന്നത്. ബാറുകൾ, ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ എന്നിവയ്‌ക്കെല്ലാം ഒരേ നിരക്കായിരുന്നു. ഇതിൽ മാറ്റം വരുത്തി ബാറുകളുടെ വകയിൽ അഞ്ചു ശതമാനം വർദ്ധന വരുത്തിയതിലാണ് പ്രതിഷേധം.

Related Articles

Back to top button