India

ഐഷ സുൽത്താനയുടെ ചോദ്യം ചെയ്യൽ അവസാനിച്ചു

“Manju”

കവരത്തി : രാജ്യദ്രോഹ പരാമർശം നടത്തിയ കേസിൽ ഐഷ സുൽത്താനയുടെ ചോദ്യം ചെയ്യൽ അവസാനിച്ചു. ഏഴര മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലാണ് അവസാനിച്ചത്. ലക്ഷദ്വീപിൽ ഇനിയും തുടരണമോ എന്നുള്ള കാര്യങ്ങൾ നാളെ അറിയിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

ഇന്ന് രാവിലെ പത്തരയോടെയാണ് ഐഷയുടെ ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഇവരുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് വിവരങ്ങൾ തേടിയിട്ടുണ്ട്. എന്നാൽ തുടർന്നും ദ്വീപിൽ നിൽക്കണോ എന്ന കാര്യത്തിൽ പോലീസ് നിർദ്ദേശം നൽകിയിട്ടില്ല.

ചാനൽ ചർച്ചയ്ക്കിടെ രാജ്യദ്രോഹ പരാമർശം നടത്തിയ കേസിലാണ് ഐഷയെ കവരത്തി പോലീസ് വിളിപ്പിച്ചത്. കേന്ദ്ര സർക്കാർ ലക്ഷദ്വീപിൽ കൊറോണ വൈറസിനെ ബയോവെപ്പണായി ഉപയോഗിച്ചു എന്നായിരുന്നു ഐഷയുടെ പരാമർശം. ഇതിനെതിരെ ബിജെപി പ്രവർത്തകർ ഉൾപ്പെടെ പരാതി നൽകിയിരുന്നു. തുടർന്നാണ് ചോദ്യം ചെയ്യലിനായി ഐഷയെ ദ്വീപിലേയ്ക്ക് വിളിപ്പിച്ചത്. ഇത് രണ്ടാം തവണയാണ് ഐഷയെ ചോദ്യം ചെയ്തത്.

Related Articles

Back to top button