IndiaLatest

ഇന്ത്യന്‍ ജിഡിപിയിലേക്ക് യൂട്യൂബേഴ്സ് സംഭാവന 6,800 കോടി

“Manju”

യൂട്യൂബേഴ്സ് ആണ് ഇപ്പോള്‍ താരങ്ങൾ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി യൂട്യൂബേർസിന്റെ എണ്ണത്തിലും ഈ വർദ്ധനവുണ്ട്. തമാശയ്ക്ക് ആണെങ്കിലും ഇവരെ തട്ടി നടക്കാൻ പറ്റുന്നില്ല എന്നൊക്കെ നമ്മൾ പറയാറുണ്ട്. എന്നാൽ ഇവരെ പുച്ഛിക്കാൻ വരട്ടെ… 2020 ലെ ഇന്ത്യൻ ജിഡിപിയിലേക്ക് യൂട്യൂബിന്റെ ക്രിയേറ്റര്‍മാര്‍ സംഭാവന ചെയ്‌തത് 6,800 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്. സ്വതന്ത്ര കൺസൾട്ടിംഗ് സ്ഥാപനമായ ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സിന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങൾ നൽകുന്നത്. യൂട്യൂബ് തന്നെയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
വരുംകാലങ്ങളിൽ തൊഴിൽ അവസരങ്ങളിലും സാമൂഹിക സാംസ്‌കാരിക സ്വാധീനത്തിലും സാമ്പത്തിക വളർച്ചയിലും വളരെയധികം മുന്നേറ്റം സൃഷ്ടിക്കാൻ സാധിക്കുന്ന ശക്തിയായി യൂട്യൂബിലൂടെ സാധിച്ചേക്കും എന്നാണ് വിലയിരുത്തൽ. യുട്യൂബിന്റെ കണ്ടന്റ് ക്രിയേറ്റര്‍മാരും കലാകാരന്മാരും അടുത്ത തലമുറയുടെ മാധ്യമത്തെയാണ് സൃഷ്ടിക്കുന്നത്. ഇത് സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള വിജയത്തിൽ അവരുടെ സ്വാധീനം വര്‍ധിപ്പിക്കും. യുട്യൂബിന്റെ റീജിയണല്‍ ഡയറക്ടറായി അജയ് വിദ്യാസാഗര്‍ പറഞ്ഞു.
ഇന്ത്യയിലും നിരവധി യൂട്യൂബേഴ്സ് ആണ് ഉള്ളത്. അതിൽ തന്നെ ഒരു ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലുകളുടെ എണ്ണം 40,000 ആണെന്നാണ് റിപ്പോർട്ടിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്ന് കൂടുതൽ യൂട്യൂബേഴ്സ് വളർന്നു വരുന്നതായും നിരവധി പ്രേക്ഷകരും അവസരങ്ങളും ഇതിൽ നിന്ന് ലഭിക്കുന്നതാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. നാൽപ്പത്തിയഞ്ച് ശതമാനം വളർച്ചയാണ് ഓരോ വർഷവും ഇതിൽ സംഭവിക്കുന്നത്.
യൂട്യൂബേഴ്സിൽ മിക്കവരും തങ്ങളുടെ തൊഴിലായാണ് ഇതിനെ കാണുന്നത്. അതുകൊണ്ട് തന്റെ വളരെ ഗൗരവത്തോടെ ഇതിനെ സമീപിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. തൊഴില്‍പരമായ തങ്ങളുടെ ലക്ഷ്യങ്ങളെല്ലാം യുട്യൂബിലൂടെ നിറവേറ്റാന്‍ സാധിച്ചെന്നാണ് അഭിപ്രായപെടുന്നവരാണ് 80 ശതമാനം കണ്ടന്റ് ക്രിയേറ്റേഴ്സും. ആറ് അക്ക വരുമാനം സമ്പാദിക്കുന്ന യുട്യൂബ് ചാനലുകളുടെ എണ്ണം വർഷം തോറും 60 ശതമാനമാണ് വർധിക്കുന്നത്. ആളുകൾക്കിടയിലേക്ക് സ്വീകാര്യത നേടാനും യുട്യൂബ് സഹായകമായി

Related Articles

Check Also
Close
Back to top button