IndiaLatest

11 സംസ്ഥാനങ്ങളില്‍ ഡെല്‍റ്റ പ്ലസ് വകഭേദം

“Manju”

ന്യൂഡല്‍ഹി : ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം സംഭവിച്ച്‌ ഉടലെടുത്ത പുതിയ വൈറസാണ് ഡെല്‍റ്റ പ്ലസ് വകഭേദം. ‘ആശങ്കപ്പെടേണ്ടത്’ എന്ന അര്‍ഥത്തില്‍ ‘Variant of Concern’ എന്നാണ് ഈ വകഭേദത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശേഷിപ്പിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്ര പ്രദേശ്, തമിഴ്നാട്, ഒഡീഷ, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്.

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ 20 ഡെല്‍റ്റ പ്ലസ് കേസുകളും തമിഴ്നാട്ടിലും മധ്യപ്രദേശിലും 9 കേസുകളുമുണ്ട്. കേരളത്തില്‍ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. 11 സംസ്ഥാനങ്ങളിലായി 48 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്.

വ്യാപന ശേഷി കൂടുതലുള്ള ഡെല്‍റ്റ പ്ലസ് വകഭേദത്തെ ഉടന്‍ തന്നെ പ്രതിരോധിക്കണമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി. നിലവിലെ കൊവിഡ് പ്രതിരോധ വാക്സിനുകള്‍ പുതിയ വകഭേദത്തെ എത്രത്തോളം ചെറുക്കുമെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ല. അതേസമയം കൊവിഡ് ഡെല്‍റ്റ പ്ലസ് വൈറസ് വകഭേദത്തിനെതിരെ ജാഗ്രത ശക്തമാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button