IndiaLatest

ബംഗാള്‍ ഉപതിരഞ്ഞെടുപ്പ്: ഭവാനിപൂരില്‍ വോട്ടെടുപ്പ് തുടങ്ങി

“Manju”

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഭവാനിപൂരില്‍ കനത്ത സുരക്ഷയില്‍ വോട്ടെടുപ്പ് തുടങ്ങി. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ പോളിംഗ് ബൂത്തുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ ബാധകമായിരിക്കും.
സംസ്ഥാന പൊലീസിനൊപ്പം കേന്ദ്ര സേനയേയും ഭവാനിപൂരില്‍ വിന്യസിച്ചിട്ടുണ്ട്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 6.30 മണിവരെയാണ് നടക്കുക. നന്ദിഗ്രാമില്‍ പരാജയപ്പെട്ട മമതാ ബാനര്‍ജിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടങ്ങണമെങ്കില്‍ വിജയം അനിവാര്യമാണ്.
ബിജെപിക്ക് വേണ്ടി പ്രിയങ്ക ടിബ്രേവാളും സിപിഎമ്മിനായി ശ്രീജിബ് ബിശ്വാസമാണ് മമതക്കെതിരെ മത്സരിക്കുന്നത്. സംസര്‍ഗഞ്ച്, ജംഗിപൂര്‍ എന്നിവരാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലെ മറ്റു മണ്ഡലങ്ങള്‍. ഒക്ടോബര്‍ മൂന്നിലാണ് വോട്ടെണ്ണല്‍.

Related Articles

Back to top button