LatestThiruvananthapuram

വ്യാജ വിദ്യാഭ്യാസ യോഗ്യത: ആരോപണം തള്ളി ഷാഹിദാ കമാല്‍

“Manju”

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ ഡോക്ടറേറ്റ് ലഭിക്കാതെ പേരിനൊപ്പം ഡോക്ടറേറ്റ് ചേ‍ര്‍ത്തതാണെന്ന ആരോപണം നിഷേധിച്ച്‌ ഷാഹിദ രംഗത്തെത്തി. ഷാഹിദ ബി.കോം പാസ്സായിട്ടില്ലെന്നും ഡോക്ടറേറ്റ് ഇല്ലെന്നുമായിരുന്നു തിരുവനന്തപുരം സ്വദേശിയായ പരാതിക്കാരി പറ‌ഞ്ഞത്. എന്നാല്‍ താന്‍ വിദൂര വിദ്യാഭ്യാസത്തിലൂടെ ഡിഗ്രി എടുത്തെന്നും ഇന്‍റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ലഭിച്ച ഡി ലിറ്റ് ഉണ്ടെന്നുമാണ് ഷാഹിദാ കമാലിന്റെവാദം.

സ‍ര്‍വ്വകലാശാലയില്‍ തനിക്ക് രേഖാമൂലം ലഭിച്ച വിവരങ്ങള്‍ അനുസരിച്ച്‌ ഇവ‍ര്‍ക്ക് ബികോം വരെ മാത്രമാണ് പഠിച്ചതെന്നാണ് പരാതിക്കാരിയുടെ ആക്ഷേപം. ബികോം മൂന്നാം വര്‍ഷ ഇവ‍ര്‍ പാസായിട്ടില്ല. അതിനാല്‍ തന്നെ ഡിഗ്രി യോഗ്യത പോലും ഷാഹിദയ്ക്ക് ഇല്ല. അധിക​യോഗ്യത പിജിഡിസിഎ ആണെന്നാണ് സര്‍വകലാശാല രേഖയില്‍ ഉള്ളത്. ഇതും തെറ്റാണ്. ഇക്കാര്യങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ സര്‍വകലാശാലയില്‍ നിന്നും വിവരാവകാശ നിയമപ്രകാരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും എവിടെ വേണമെങ്കിലും ഈ രേഖകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും പരാതിക്കാരി പറയുകയുണ്ടായി.

Related Articles

Back to top button