InternationalLatest

ദരിദ്ര രാജ്യങ്ങളില്‍ വാക്​സിന്‍ ക്ഷാമം രൂക്ഷം : അപലപിച്ച്‌ ലോകാരോഗ്യ സംഘടന

“Manju”

ജനീവ: ആഗോളതലത്തിലുള്ള കോവിഡ് വാക്​സിന്‍ വിതരണത്തിലെ അസമത്വത്തില്‍ അപലപിച്ച്‌​ ലോകാരോഗ്യ സംഘടന. വികസിത രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക്​ വാക്​സിന്‍ നല്‍കി സുരക്ഷിതത്വം ഉറപ്പാക്കുകയും സാമൂഹിക അന്തരീക്ഷം പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. അതെ സമയം ദരിദ്ര രാജ്യങ്ങളില്‍ വാക്​സിന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണെന്നും ഇതില്‍ ശക്തമായി അപലപി​ക്കുന്നുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ആഫ്രിക്കയില്‍ പുതുതായി കോവിഡ്​ സ്ഥിരീകരിക്കുന്നവരുടെയും ജീവന്‍ നഷ്​ടമാകുന്നവരുടെ എണ്ണവും മുന്‍ ആഴ്ചയെ അപേക്ഷിച്ച്‌​ ഈ ആഴ്ചചയില്‍ 40 ശതമാനം കൂടി. ഡെല്‍റ്റ വൈറസ്​ ആഗോള തലത്തില്‍ വ്യാപിക്കുന്നത് ​ വളരെയധികം അപകടകാരിയാണ്​ -ലോകാരോഗ്യ സംഘടന തലവന്‍ ട്രെഡോസ്​ അദാനോം ഗെബ്രിയേസസ്​ വ്യക്തമാക്കി.

ആഗോള സമൂഹം എന്നനിലയില്‍ സമ്മുടെ സമൂഹം പരാജയപ്പെടുകയാണെന്നും വാര്‍ത്താ​സമ്മേളത്തില്‍ അ​ദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതെ സമയം സാമ്പത്തികം കുറഞ്ഞ രാജ്യങ്ങളുമായി വാക്​സിന്‍ പങ്കിടാന്‍ വിമുഖത കാട്ടിയ രാജ്യ​ങ്ങളെ അദ്ദേഹം പരോക്ഷമായാണ് വിമര്‍ശിച്ചത് .
ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക്​ സങ്കീര്‍ണമായ ചികിത്സകള്‍ നല്‍കാന്‍ സാധിക്കില്ലെന്ന്​ ചിലര്‍ വിമര്‍ശിച്ചപ്പോള്‍ എച്ച്‌​.ഐ.വി/എയ്​ഡ്​സ്​ പ്രതിസന്ധിയുമായി അദ്ദേഹം താരതമ്യപ്പെടുത്തി. ഈ മനോഭാവം പഴയതാണെന്ന്​ ഞാന്‍ ഓര്‍മിപ്പിക്കുന്നു. ഇപ്പോള്‍ നിലനില്‍ക്കുന്നത്​ വിതരണത്തിന്റെ പ്രശ്​നമാണ്​, അതിനാല്‍ അവര്‍ക്ക്​ വാക്​സിന്‍ നല്‍കൂ – അദാനോം ചൂണ്ടിക്കാട്ടി .

“പോളിയോ, കോളറ തുടങ്ങിയവയില്‍ ചില രാജ്യങ്ങളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വികസിത രാജ്യങ്ങളേക്കാള്‍ മെച്ചപ്പെട്ടതായിരുന്നുവെന്ന്​ ഡബ്ല്യൂ.എച്ച്‌​.ഒ വിദഗ്​ധരില്‍ ഒരാളായ മൈക്ക്​ റയാന്‍ പറഞ്ഞു. ഈ മഹാമാരി സമയത്തും ഞങ്ങള്‍ നിങ്ങള്‍ക്ക്​ വാക്​സിന്‍ നല്‍കില്ല, കാരണം നിങ്ങള്‍ അവ പാഴാക്കുമോയെന്ന്​ ഭയപ്പെടുന്നുവെന്ന കൊളോണിയല്‍ മനോഭാവം ഗൗരവത്തോടെയാണ്​ കാണുന്നത് .” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതെ സമയം ആഫ്രിക്ക, നൈജീരിയ പോലുള്ള ദരിദ്ര രാജ്യങ്ങള്‍ക്ക്​ കോവിഡ്​ വാക്​സിന്‍ ലഭ്യമാക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ‘കോവാക്​സ്​’ ആരംഭിച്ചിരുന്നു. ഇതിലൂടെ 132 രാജ്യങ്ങള്‍ക്ക്​ 90 മില്ല്യണ്‍ വാക്​സിന്‍ ഡോസുകള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു. അതെ സമയം , വാക്​സിന്‍ നിര്‍മാതാക്കളായ ഇന്ത്യ വാക്​സിന്‍ കയറ്റുമതി നിര്‍ത്തിവെച്ചതോടെ പ്രതിസന്ധി രൂക്ഷമായി .

Related Articles

Back to top button