KeralaLatest

പത്തില്‍ താഴാതെ ടിപിആര്‍; സംസ്ഥാനത്ത് ഇന്നും ലോക് ഡൗണ്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ആശങ്ക കുറയാതെ തുടരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ല്‍ താഴാത്തത് ആശങ്ക കൂട്ടുകയാണ്. ലോക് ഡൗണിലെ നിലവിലെ ഇളവുകളും നിയന്ത്രണങ്ങളും തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് ട്രിപ്പിള്‍ ലോക് ഡൗണിന് സമാനമായ നിയന്ത്രണം തുടരും.

സംസ്ഥാനത്ത് കൊറോണ ആശങ്കയിലെ നേരിയ കുറവ് ആശ്വാസം നല്‍കുന്നതാണെങ്കിലും പ്രതിദിന രോഗികള്‍ കുറയാത്തത് ആശങ്കയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന രോഗികളും ഒരേ നിലയില്‍ തുടരുകയാണ്. മരണനിരക്ക് കുറയാത്തതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. കൂടാതെ വകഭേദം സംഭവിച്ച ഡെല്‍റ്റ പ്ലസ് വൈറസ് ബാധയും വ്യാപിക്കുന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നു. എന്നാലും നിലവിലെ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഇതേ രീതിയില്‍ തുടരും. ചൊവ്വാഴ്ച വരെ നിലവിലെ സ്ഥിതി തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.

ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന് നില്‍ക്കുന്ന ഇടങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. അതോടൊപ്പം ആരാധനാലയങ്ങളിലെ പ്രവേശനാനുമതി തുടരും. 15 പേര്‍ക്കാണ് പ്രവേശനം. അതേസമയം സംസ്ഥാനത്ത് ഇന്ന് ലോക് ഡൗണ്‍ തുടരും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. ടിപിആര്‍ 24ന് മുകളില്‍ നില്‍ക്കുന്ന ഇടങ്ങളില്‍ കടുത്ത നിയന്ത്രണം ഉണ്ടാകും. മൂന്നാം തരംഗമുണ്ടാകുമെന്ന ഭീതിയും സംസ്ഥാനത്ത് നിലനില്‍ക്കുകയാണ്. ഇത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് വേഗത്തിലാക്കുകയാണ്.

Related Articles

Back to top button