KeralaLatest

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി

“Manju”

ഇടുക്കി: അഞ്ചു വര്‍ഷത്തിനു ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് കൃഷിക്കായി തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഷട്ടര്‍ തുറക്കാനെത്തിയ തമിഴ്നാട് സഹകരണ മന്ത്രി ഐ.പെരിയസാമി പറഞ്ഞു.

പതിവു പൂജകള്‍ക്ക് ശേഷമാണ് മന്ത്രി ഷട്ടര്‍ തുറന്നത്. സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം ശക്തമാകുമെന്ന മുന്നറിയിപ്പ് കൂടി പരിഗണിച്ചാണ് വെള്ളമെടുത്തു തുടങ്ങിയത്. കാലവര്‍ഷം തുടങ്ങുന്നതിന് മുന്‍പ് തന്നെ 130.9 അടിയാണ് ജലനിരപ്പ്. ഇടുക്കിയുടെ അതിര്‍ത്തിയിലുള്ള തേനി ജില്ലയിലെ പതിനാലായിരം ഏക്കറിലധികം വരുന്ന സ്ഥലത്തെ നെല്‍ക്കൃഷിക്ക് ഈ വെള്ളം ഉപയോഗിക്കും. ഏപ്രില്‍,മെയ് മാസത്തിലെ മഴമൂലം തമിഴിനാട്ടിലെ വൈഗ ഉള്‍പ്പെടെയുള്ള അണക്കെട്ടുകള്‍ ജലസമൃദ്ധമായതിനാല്‍ വേനല്‍കാലത്ത് മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം തമിഴ്നാട് കൊണ്ടുപോയിരുന്നില്ല.

Related Articles

Back to top button