KeralaLatest

നഗരസഭയുടെ ലോക പരിസ്ഥിതി ദിനാചരണം.

“Manju”

അജിത് ജി. പിള്ള

 

ചെങ്ങന്നൂര്‍: നഗരസഭയുടെ നേതൃത്വത്തിലുള്ള ലോക പരിസ്ഥിതി ദിനാചരണം ഇന്ന് നടക്കും. രാവിലെ 9.30 ന് സ്വകാര്യ ബസ്റ്റാന്റ് പരിസരത്ത് വൃക്ഷതൈ നട്ട് നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. വൈസ് ചെയര്‍പേഴ്‌സണ്‍ വത്സമ്മ ഏബ്രഹാം അദ്ധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ച് നഗരസഭാ പരിധിയില്‍ 5000 വൃക്ഷതൈകള്‍ വിതരണം ചെയ്യും. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നഗരസഭാ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ 3000 ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്യും. വാഴ വിത്തുകള്‍, കറിവേപ്പ്, ഫാഷന്‍ ഫ്രൂട്ട് തുടങ്ങിയ തൈകളും  വിവിധ ഫലവൃക്ഷ തൈകളും ആവശ്യമുള്ളവര്‍ കൃഷിഭവനിലെത്തി അപേക്ഷ സമര്‍പ്പിക്കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

Related Articles

Back to top button