KeralaLatest

നീന്തല്‍ താരം സാജന്‍ പ്രകാശിന് അഭിനന്ദനം അറിയിച്ച്‌ മോഹന്‍ലാല്‍

“Manju”

തിരുവനന്തപുരം: ഒളിമ്പിക്സ് യോഗ്യത നേടിയ മലയാളി നീന്തല്‍ താരം സാജന്‍ പ്രകാശിന് അഭിനന്ദനം അറിയിച്ച്‌ നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മോഹന്‍ലാല്‍ സാജന്‍ പ്രകാശിന് അഭിനന്ദനം അറിയിച്ചത്. സാജന്‍ കേരളീയനാണ് എന്നത് നേട്ടത്തില്‍ അഭിമാനിക്കാനുള്ള മറ്റൊരു കാരണമാണെന്ന് അദ്ദേഹം പറഞ്ഞു.

‘ഒളിമ്പിക്സില്‍ എ സ്റ്റാന്‍ഡേര്‍ഡ് യോഗ്യത നേടിയ ആദ്യ ഇന്ത്യക്കാരനായ സാജന്‍ പ്രകാശിന് അഭിനന്ദനങ്ങള്‍. കേരളത്തില്‍ നിന്നുള്ള വ്യക്തിയാണ് താങ്കള്‍ എന്നത് ഈ നേട്ടത്തില്‍ അഭിമാനിക്കാന്‍ മറ്റൊരു കാരണമാകുന്നു. സാജന്‍ പ്രകാശിന് എല്ലാ ഭാവുകങ്ങളും നേരുന്നു’ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തിലായിരിക്കും ടോക്കിയോ ഒളിമ്പിക്‌സില്‍ സാജന്‍ മത്സരിക്കുന്നത്. ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമാണ് സാജന്‍.

Related Articles

Back to top button