KeralaLatest

സര്‍ക്കാരിന് ആദ്യവര്‍ഷം സാമ്പത്തിക പ്രതിസന്ധിയുണ്ടാവില്ല:തോമസ് ഐസക്

“Manju”

തിരുവനന്തപുരം : പുതിയ സര്‍ക്കാരിന് ആദ്യവര്‍ഷം സാമ്പത്തിക പ്രതിസന്ധിയുണ്ടാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണ്. ഈ വര്‍ഷം 18000 കോടി രൂപ പ്രത്യേക ​ഗ്രാന്റ് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, അടുത്ത വര്‍ഷം രാജ്യത്താകെ സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. സര്‍ക്കാര്‍ ചെലവ് ചുരുക്കാന്‍ ശ്രദ്ധിക്കണം. വരുമാനത്തെക്കുറിച്ച്‌ ധാരണ വേണമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക അച്ചടക്കം പ്രധാനമാണ്. കിഫ്ബിയെ തകര്‍ക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിച്ചു. നല്ല രീതിയില്‍ പ്രവര്‍ത്തിച്ച്‌ വിശ്വാസ്യത വീണ്ടെടുക്കും. കിഫ്ബി വിരുദ്ധ നിലപാടില്‍ നിന്ന് പ്രതിപക്ഷം പിന്മാറണമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു .

Related Articles

Back to top button