KeralaLatest

പുനലൂര്‍ സബ്​ സ്​റ്റേഷനില്‍ വന്‍ തീപിടിത്തം

“Manju”

പുനലൂര്‍: പുനലൂര്‍ 110 കെ.വി സബ് സ്​റ്റേഷനില്‍ തീപിടിത്തമുണ്ടായി. ഉടന്‍ തന്നെ തീ കെടുത്തിയതിനാല്‍ വലിയ നാശ നഷ്​ടം ഒഴിവായി. കഴിഞ്ഞ ദിവസം വൈകുന്നേരത്താണ് പ്രൊട്ടക്​ഷന്‍ ട്രാന്‍സ്ഫോര്‍മറിന് തീ പിടിച്ചത്.കുണ്ടറ- പുനലൂര്‍ മൂന്ന്​ ഫീഡറുകളില്‍ ഒന്നിനാണ് തീ പിടിച്ചത്. സ്ബ് സ്​റ്റേഷന്‍ ജീവനക്കാര്‍ തീയും പുകയും ഉയരുന്നത് തുടക്കത്തില്‍തന്നെ കണ്ടെത്തി.

സീനിയര്‍ ഫയര്‍മാന്‍ എസ്.ആര്‍. മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ച്‌ തീ കെടുത്തി. സംഭവത്തില്‍ കുറഞ്ഞത് ഒരു ലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നു.

Related Articles

Back to top button