KeralaLatest

കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

“Manju”

ആ​റ്റി​ങ്ങ​ല്‍: വാ​മ​ന​പു​രം ന​ദീ​തീ​ര​ത്തോ​ടു​ചേ​ര്‍​ന്ന ന​ഗ​ര​സ​ഭാ വാ​ര്‍​ഡു​ക​ളി​ല്‍ പ്ര​ള​യ​ഭീ​തി. നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. രാ​ത്രി​യും പ​ക​ലും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ മു​ഴു​കി​യി​രി​ക്കു​ക​യാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും.ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​ഡ്വ.​എ​സ്. കു​മാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ന​ദീ​തി​ര​ത്തോ​ടു​ ചേ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ഇ​തി​ല്‍ പ​ന​വേ​ലി​പ​റ​മ്പ് ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് വെ​ള്ളം ക​യ​റി​യ​തി​നാ​ല്‍ താ​മ​സ​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി ശ​നി​യാ​ഴ്ച രാ​ത്രി ത​ന്നെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു.മീ​മ്പാ​ട്ട്, കൊ​ട്ടി​യോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ദീ​ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. കു​ന്നു​വാ​രം യു.​പി സ്കൂ​ളി​ല്‍ ക്യാമ്പ് ആ​രം​ഭി​ച്ചു. ഇ​വി​ടേ​ക്കാ​ണ് ദു​രി​ത ബാ​ധി​ത​രെ മാ​റ്റി​യ​ത്. കൊ​ട്ടി​യോ​ട്, പൂ​വമ്പാ​റ, മീ​മ്പാ​ട്ട് തു​ട​ങ്ങി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ജ​ന​വാ​സ മേ​ഖ​ല ചു​റ്റ​പ്പെ​ട്ട രീ​തി​യി​ല്‍ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ല്‍ ഈ ​മേ​ഖ​ല​ക​ളി​ല്‍​നി​ന്ന്​ ജ​ന​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു തു​ട​ങ്ങി.

Related Articles

Back to top button