IndiaLatest

കോവിഡ് വ്യാപനം; കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തില്‍ കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ ജാഗ്രതയോടെ നല്‍കണം. ജില്ലാതലത്തിലും വാര്‍ഡ് തലത്തിലും പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കണമെന്നും ടി.പി.ആര്‍ കൂടിയ ജില്ലകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ പറയുന്നു.

കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയതോടെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയിട്ടുണ്ട്. ഇതില്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാകും. കേരളത്തിലെ എട്ടു ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണെന്നും ആരോഗ്യസെക്രട്ടറിയുടെ കത്തില്‍ പറയുന്നു. ഇവിടങ്ങളില്‍ പ്രത്യേക നിരീക്ഷണ സംവിധാനമേര്‍പ്പെടുത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് എന്നിവയ്ക്കൊപ്പം കോവിഡ് പ്രോട്ടോകോള്‍, വാക്സിനേഷന്‍ എന്നിവ അടക്കമുള്ള അഞ്ചിന മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടതെന്നും കത്തില്‍ പറയുന്നു. കേരളമടക്കം പത്തു സംസ്ഥാനങ്ങള്‍ക്കാണ് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Related Articles

Back to top button