IndiaLatest

പ്രവര്‍ത്തകര്‍ക്ക് സന്ദേശവുമായി മോദി

“Manju”

ന്യൂഡല്‍ഹി: വിജയത്തില്‍ നിന്നും തോല്‍വിയില്‍ നിന്നും പാഠങ്ങള്‍ പഠിക്കണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പിയില്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെയാണ്​ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള സന്ദേശം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ജനറല്‍ സെ​ക്രട്ടറിമാരുടെ യോഗത്തിലാണ്​ അദ്ദേഹത്തിന്‍റെ പരാമര്‍ശം. ഏപ്രിലില്‍ അഞ്ച്​ സംസ്ഥാനങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്​ തിരിച്ചടിയേറ്റിരുന്നു. അസമിലും പുതുച്ചേരിയിലും അവര്‍ക്ക്​ ഭരണത്തിലെത്താന്‍ സാധിച്ചുവെങ്കിലും. കാടിളക്കി പ്രചാരണം നടത്തിയ പശ്​ചിമബംഗാളില്‍ പാര്‍ട്ടിക്ക്​ അടിപതറി. തമിഴ്​നാട്ടിലും കേരളത്തിലും നിലംതൊടാതൊയിരുന്നു പരാജയം.അടുത്ത വര്‍ഷം നിര്‍ണായകമായ തെരഞ്ഞെടുപ്പിനെയാണ്​ ബി.ജെ.പി നേരിടുന്നത്​. ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ തുടരാന്‍ സാധിച്ചില്ലെങ്കില്‍ അത്​ പാര്‍ട്ടിക്ക്​ കനത്ത തിരിച്ചടിയാകും.

Related Articles

Back to top button