Latest

വിമാനങ്ങള്‍ക്ക് വിലക്ക് തുടരും; ഡി ജി സി എ

“Manju”

അന്താരാഷ്ട്ര പാസഞ്ചര്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജൂലായ് 31 വരെ തുടരുമെന്ന് ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) അറിയിച്ചു. എങ്കിലും തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍, സാഹചര്യത്തിന്റെ വസ്തുതകള്‍ക്കനുസരിച്ച്‌ രാജ്യാന്തര ഫ്ളൈറ്റുകള്‍ ബന്ധപ്പെട്ട അതോറിറ്റി അനുവദിച്ചേക്കാമെന്നും ഡി ജി സി എ കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് 2020 മാര്‍ച്ച്‌ 23 മുതലാണ് ഇന്ത്യയില്‍ നിന്ന് ഷെഡ്യൂള്‍ഡ് അന്താരാഷ്ട്ര പാസഞ്ചര്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. എന്നാല്‍ പ്രത്യേക അന്താരാഷ്ട്ര വിമാനങ്ങള്‍ മെയ് മുതല്‍ വന്ദേ ഭാരത് മിഷനു കീഴിലും ജൂലൈ മുതല്‍ തെരഞ്ഞെടുത്ത രാജ്യങ്ങളുമായി ഉഭയകക്ഷി ‘എയര്‍ ബബിള്‍’ ക്രമീകരണത്തിലും പ്രവര്‍ത്തിച്ചിരുന്നു.

Related Articles

Back to top button