InternationalKeralaLatest

മലയാളി വിദ്യാര്‍ഥികള്‍ക്ക്​ ഡയാന അവാര്‍ഡ്​

“Manju”

ദുബൈ: ഡയാന രാജകുമാരിയുടെ പേരില്‍ ബ്രിട്ടീഷ്​ രാജകുടുംബം നല്‍കുന്ന ഡയാന പുരസ്​കാരം മലയാളി വിദ്യാര്‍ഥികള്‍ക്ക്​. ഇന്ത്യയിലും യു.എ.ഇയിലും പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളാണ്​ പുരസ്​കാരം നേടിയത്​.
പാലാ രാമപുരം കൂട്ടക്കല്ലില്‍ ജോനേഷ്​ ജോസഫി​ന്റെയും വര്‍ഷയുടെയും മകള്‍ നിലീന മറിയം ജോനേഷാണ്​​ പുരസ്​കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ വിദ്യാര്‍ഥി. വെര്‍ച്വല്‍ ചടങ്ങില്‍ പുരസ്​കാരങ്ങള്‍ വിതരണം ചെയ്​തു.
ചാരിറ്റി, പരിസ്​ഥിതി പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ഡയാന രാജകുമാരിയുടെ മക്കളും സഹോദരനും ചേര്‍ന്നാണ്​ പുരസ്​കാരം നല്‍കുന്നത്​. ഒമ്ബത്​ മുതല്‍ 25 വയസ്സ്​​ വരെയുള്ളവര്‍ക്ക്​ അപേക്ഷിക്കാം. കോവിഡ്​ കാലത്തെ പ്രവര്‍ത്തനങ്ങള്‍ കൂടി മുന്‍നിര്‍ത്തിയാണ്​ ഒമ്ബതുവയസ്സുകാരിയായ നിലീനക്ക്​ പുരസ്​കാരം ലഭിച്ചത്​.
സ്​കൂളിലെ എക്കോ കോഓഡിനേറ്റര്‍ അഫ്രീന്‍ ഭാനുവാണ് നിലീനയെ നാമനിര്‍ദേശം​ ചെയ്​തത്. അടുത്തിടെ ശൈഖ്​ ഹംദാന്‍ പുരസ്​കാരവും നിലീന നേടിയിരുന്നു. ഷാര്‍ജ ഭരണാധികാരിയുടെ ഭാര്യ ശൈഖ ജവാഹര്‍ ബിന്‍ത്​ മുഹമ്മദ്​ അല്‍ ഖാസിമി മുന്‍കൈയെടുത്ത്​ നടത്തുന്ന ഫ്രണ്ട്​സ്​ ഓഫ്​ കാന്‍സര്‍ പേഷ്യന്‍റിന്റെ ഭാഗമായി അര്‍ബുദം ബാധിച്ച കുട്ടികള്‍ക്ക്​ കളിപ്പാട്ടങ്ങള്‍ എത്തിക്കുന്ന പദ്ധതിയില്‍ പങ്കാളിയായിരുന്നു.
റമദാന്‍ മാസത്തില്‍ മാതാപിതാ​ക്കളോടൊപ്പം ലേബര്‍ ക്യാമ്ബുകളിലെത്തി ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്​തിരുന്നു. ഓട്ടിസം ബാധിച്ച കുട്ടികളെ മുഖ്യധാരയിലേക്ക്​ ഉയര്‍ത്തുന്ന പദ്ധതിയിലും സജീവമാണ്​. ജെംസ്​ മില്ലേനിയം സ്​കൂളിലെ വിദ്യാര്‍ഥിയാണ്​ നിലീന.നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട അവാര്‍ഡ്​ ജേതാക്കളില്‍ നിന്ന്​ 20 പേരെ ഡിസംബറില്‍ തിരഞ്ഞെടുത്ത്​ ഡയാന ലെഗസി പുരസ്​കാരം​ നല്‍കും.

Related Articles

Back to top button