IndiaInternationalLatest

രാജ്യരക്ഷാ മന്ത്രാലയം : കിഴക്കൻ ലഡാക്കിലെ നിലവിലെ സ്ഥിതി

“Manju”

ബിന്ദുലാൽ തൃശ്ശൂർ

യഥാർത്ഥ നിയന്ത്രണരേഖ പ്രദേശത്തെ സ്ഥിതിഗതികൾ പ്രശ്നരഹിതമായി കാത്തുസൂക്ഷിക്കാനും, പ്രകോപനപരമായ നടപടികൾ ഒഴിവാക്കാനും ഇന്ത്യ എന്നും പ്രതിജ്ഞാബദ്ധമാണ്. എന്നാൽ ഇതിനിടയിലും സമാധാന നില തകിടംമറിക്കുന്ന പ്രകോപനപരമായ നിലപാടുകൾ ചൈന തുടർച്ചയായി സ്വീകരിക്കുകയാണ് യഥാർത്ഥ നിയന്ത്രണരേഖ മറികടക്കാനോ, വെടിയുതിർക്കൽ അടക്കമുള്ള പ്രകോപനപരമായ നിലപാടുകൾ സ്വീകരിക്കാനോ ഇന്ത്യൻ സേന ഒരിക്കലും ശ്രമിച്ചിട്ടില്ല.

സൈനിക -നയതന്ത്ര- രാഷ്ട്രീയ തല സമാധാനചർച്ചകൾക്കിടയിലും നിലവിലെ കരാറുകൾ മറികടന്ന് പ്രകോപനപരമായ നിലപാടുകളാണ് ചൈനീസ് സേന സ്വീകരിക്കുന്നത്. 2020 സെപ്റ്റംബർ ഏഴിന് നടന്ന സംഭവം ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. യഥാർത്ഥ നിയന്ത്രണരേഖ പ്രദേശത്തെ നമ്മുടെ മുൻനിര സൈനിക പോസ്റ്റുകളിൽ ഒന്നിലേക്ക് കടന്നുകയറാൻ ചൈനീസ് സേന അന്ന് ശ്രമിച്ചു. ഈ നീക്കം നമ്മുടെ ധീര സൈനികർ പരാജയപ്പെടുത്തിയപ്പോൾഅന്തരീക്ഷത്തിലേക്ക് വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ആണ് ചൈനീസ് സൈനികർ ശ്രമിച്ചത്. ചൈനീസ് സേനയുടെ രൂക്ഷ പ്രകോപനങ്ങൾക്കിടയിലും, ഉത്തരവാദിത്വത്തോടെ യും പക്വതയോടെയും പെരുമാറാൻ നമ്മുടെ സൈനികർക്ക് കഴിഞ്ഞു.

എല്ലായിപ്പോഴും സമാധാനവും തൽസ്ഥിതിയും പുലർത്താൻ ഇന്ത്യൻ സേന പ്രതിജ്ഞാബദ്ധമാണ്. അതേസമയം തന്നെ രാജ്യത്തിന്റെ ഐക്യവും പരമാധികാരവും എന്ത് വില കൊടുത്തു സംരക്ഷിക്കാനുള്ള ദൃഢനിശ്ചയവും സേനയ്ക്ക് ഉണ്ട്. പശ്ചിമ തിയേറ്റർ കമാൻഡ് പുറത്തിറക്കിയ പ്രസ്താവന, ആഭ്യന്തര അന്താരാഷ്ട്ര ശ്രദ്ധ തിരിക്കാനുള്ള അവരുടെ ശ്രമമാണ്.

Related Articles

Back to top button