IndiaLatest

പുതിയ തലമുറയാണ് ഡിജിറ്റല്‍ ഇന്ത്യയുടെ ഉപഭോക്താക്കളെന്ന് പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: ഇന്ത്യ സൃഷ്‌ടിച്ച സാങ്കേതിക മാര്‍ഗങ്ങള്‍ കൊവിഡ് മഹാമാരിക്കാലത്ത് ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് വ്യാപനം തടുന്നതില്‍ ആരോഗ്യസേതു ആപ്പ് നിര്‍ണായ പങ്ക് വഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറയാണ് ഡിജിറ്റല്‍ ഇന്ത്യയുടെ ഗുണഭോക്താക്കളെന്നും ഇന്റര്‍നെറ്റും സ്‌മാര്‍ട്ട് ഫോണും അവരെ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആറ് വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതിയുടെ ഗുണഭോക്താക്കളുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. ഡാറ്റയും ഡെമോഗ്രാഫിക് ഡിവിഡന്‍റും ഇന്ത്യയ്ക്ക് ഒരു വലിയ അവസരമാണ് സമ്മാനിക്കുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇന്ത്യയിലെ യുവാക്കള്‍ ഡിജിറ്റല്‍ ശാക്തീകരണത്തെ പുതിയ ഉയരങ്ങളിലെത്തിക്കും. ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പിലാക്കാന്‍ സഹായിച്ചു. പകര്‍ച്ചവ്യാധി സമയത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇതുവഴി സാധിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

Related Articles

Back to top button