LatestThiruvananthapuram

ഡോക്ടേഴ്സ് ദിനം ആചരിച്ചു

“Manju”

പോത്തന്‍കോട് : ആതുരസേവന രംഗത്ത് സ്തുത്യര്‍ഹമായ സേവനം അനഷ്ഠിച്ചുവരുന്ന ഡോക്ടര്‍മാരെ പോത്തന്‍കോട് ഠൗണ്‍ റസിഡന്‍സ് അസോസിയേഷന്‍ ആദരിച്ചു. ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജിമ്മി ജെ പൗലോസ്, ഡോ.വിപന്‍ ദാസ്, ഡോ.ആര്‍ച്ചരാജ്., ഡോ.റംസീന, ഡോ.ശാലിനി., ഡോ. വിവേക് ആന്‍ഡ്രൂസ് എന്നിവരെ പോത്തന്‍കോട് ഠൗണ്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. രവീന്ദ്രന്‍., സെക്രട്ടറി സുധന്‍ എസ്. നായര്‍., വൈസ് പ്രസിഡന്റ് എന്‍.സുധീന്ദ്രന്‍., ഖജാന്‍ജി എസ്. ബാബു എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. തോന്നയ്ക്കല്‍ എഫ്. എച്ച്.സി.യിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷിബു ചടങ്ങില്‍ പങ്കെടുത്തു. കോവിഡ് – 19 വ്യാപനവുമായി ബന്ധപ്പെട്ട് കിടപ്പുരോഗികളായിട്ടുള്ളവര്‍ക്ക് വീടുകളിലെത്തി വാക്സിനേഷന്‍ നല്‍കുന്നതിനും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും നല്‍കിയ നിസ്തുല സേവനമാണ് റസിഡന്‍സ് അസോസിയേഷന് ഡോക്ടേഴ്സ് ദിനത്തില്‍ ഇത്തരമൊരു ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിക്കുവാന്‍ പ്രചോദനമായത്.

 

 

Related Articles

Back to top button