IndiaLatest

പ്രിയ ചെന്നൈ മേയറാകും

“Manju”

ചെന്നൈ: ഇരുപത്തിയെട്ടുകാരിയായ ആര്‍.പ്രിയ ചെന്നൈ കോര്‍പ്പറേഷന്‍ മേയറാകും. നാളെ നടക്കുന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ പ്രിയ ഡിഎംകെയുടെ മേയര്‍ സ്ഥാനാര്‍ത്ഥി ആയിരിക്കുമെന്ന് പാര്‍ട്ടി ഔദ്യോഗികമായി അറിയിച്ചു. 333 വര്‍ഷത്തെ ചെന്നൈ കോര്‍പ്പറേഷന്‍റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ദളിത് വനിത മേയറാകുന്നത്. ചെന്നൈയുടെ മൂന്നാമത്തെ വനിതാ മേയറായിരിക്കും പ്രിയ. താരാ ചെറിയാനും കാമാക്ഷി ജയരാമനുമാണ് ഇതിന് മുമ്പ് മേയര്‍ സ്ഥാനത്ത് എത്തിയ വനിതകള്‍. മം​ഗലപുരത്തെ 74-ാം വാര്‍ഡില്‍ നിന്നാണ് പ്രിയ തെരഞ്ഞെടുക്കപ്പെട്ടത്. 18 വയസ്സ് മുതല്‍ പാര്‍ട്ടി കേഡറാണെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രിയക്ക് ഇത് കന്നിയങ്കമാണ്. തദ്ദേശതെരഞ്ഞെടുപ്പില്‍ ചെന്നൈ കോര്‍പ്പറേഷനില്‍ വിജയിച്ച യുവസ്ഥാനാര്‍ത്ഥികളിലൊരാളാണ് പ്രിയ.

Related Articles

Back to top button