KeralaLatest

ഗുണ്ടയെ കീഴടക്കിയ വനിതാ എസ്.ഐ.ക്ക് സ്വീകരണം നല്‍കി

“Manju”

കൊച്ചി: മറൈന്‍ ഡ്രൈവിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഗുണ്ടയെ ബലപ്രയോഗത്തിലൂടെ കീഴടക്കിയ ധീരതയ്‌ക്ക്‌ വനിതാ ഉദ്യോഗസ്ഥര്‍ക്ക് നാട്ടുകാര്‍ സ്വീകരണവുമായെത്തി. മറൈന്‍ ഡ്രൈവിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ഗുണ്ട മറൈന്‍ ഡ്രൈവിലെ പോലീസ് എയിഡ് പോസ്റ്റ് അടിച്ചു തകര്‍ത്തു. ഉള്ളിലുണ്ടായിരുന്ന പോലീസുകാരനെയും മര്‍ദ്ദിച്ചു. നാട്ടുകാര്‍ ഉടന്‍ സംഭവം പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുപറഞ്ഞു.ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. വി. വിദ്യ സംഭവസ്ഥലത്ത് പറന്നെത്തി. കൊലിവളി ഉയര്‍ത്തി നിന്ന ഗുണ്ടയെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വനിതാ പോലീസുകാരുടെ സമയോചിത ഇടപെടലില്‍ നന്ദിയുമായി നാട്ടുകാര്‍ പോലീസ് സ്‌റ്റേഷനിലെത്തി.

മറൈന്‍ ഡ്രൈവിലെ വ്യാപാരികള്‍ ഫലകവും പൊന്നാടയും നല്‍കിയാണ് വനിതാ പോലീസുകാരിയെ ആദിച്ചത്. മധുരപലഹാരങ്ങളും വിതരണം ചെയ്തു. തൊടുപുഴ പോലീസ് സ്റ്റേഷനില്‍ നിന്നും അടുത്തിടെയാണ് വിദ്യ കൊച്ചിയിലെത്തിയത്.

Related Articles

Back to top button