Latest

നികുതി വെട്ടിപ്പ് :ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അറസ്റ്റിൽ

“Manju”

വാഷിങ്​ടണ്‍: നികുതിവെട്ടിപ്പ്​ നടത്തിയതിന്​ മുന്‍ യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപിന്‍റെ ചീഫ്​ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അലന്‍ വെയീസ്​ബെര്‍ഗിനെ അറസ്റ്റ്​ ചെയ്​തു​. ട്രംപിന്‍റെ കമ്പനിയിലെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടാണ്​ അറസ്റ്റ്​. ഏകദേശം 15 വര്‍ഷത്തോളം നികുതിവെട്ടിപ്പ്​ നടത്തിയെന്നാണ്​ കണ്ടെത്തിയിരിക്കുന്നത്​. വ്യാഴാഴ്ച രാത്രിയാണ്​ മാന്‍ഹട്ടന്‍ കോടതി ചീഫ്​ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ക്കെതിരെ കുറ്റം ചുമത്തിയത്​.ട്രംപിന്‍റെ കമ്പനികളില്‍ രണ്ട്​ തരത്തിലുള്ള അക്കൗണ്ട്​ ബുക്കുകളാണ്​ കൈകാര്യം ചെയ്​തിരുന്നത്​. ഒന്ന്​ കമ്പനിയുടെ അഭ്യന്തര ഉപയോഗത്തിനായിരുന്നു. ഈ ബുക്കില്‍ ജീവനക്കാര്‍ക്ക്​ നല്‍കുന്ന അപ്പാര്‍ട്ട്​മെന്‍റ്​, കാര്‍, ഫര്‍ണീച്ചര്‍, ട്യൂഷന്‍ പേയ്​മെന്‍റ്​, ഗിഫ്​റ്റുകള്‍ എന്നിവക്കായി മുടക്കിയ മുഴുവന്‍ പണത്തിന്‍റേയും വിവരങ്ങളാണ്​ ഉണ്ടാവുക. എന്നാല്‍, രണ്ടാമത്തെ ബുക്കില്‍ ഇതുസംബന്ധിച്ച വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഈ ബുക്കാണ്​ നികുതി വകുപ്പിന്​ കൈമാറിയതെന്നാണ്​ റിപ്പോര്‍ട്ട്​. ഇതിലൂടെ 15 വര്‍ഷത്തോളം നികുതിവെട്ടിച്ചുവെന്നാണ്​ കണ്ടെത്തിയിരിക്കുന്നത്​​.

Related Articles

Back to top button