KeralaLatest

ശാന്തിഗിരി ആശ്രമം വൈക്കം ബ്രാഞ്ചിൽ വാർഷികം ആഘോഷിച്ചു.

“Manju”

വൈക്കം : വൈക്കം പൗരാവലി നവജ്യോതിശ്രീ കരുണാകര ഗുരുവിന് നൽകിയ വരവേൽപ്പിന്റെ ഇരുപത്തേഴാമത് വാർഷികവും ആശ്രമം ബ്രാഞ്ചിന്റെ പതിനൊന്നാമത് വാർഷികവും ഇന്ന് (21-04-2024 ഞായറാഴ്ച) സമുചിതമായി ആഘോഷിച്ചു.

ശാന്തിഗിരി ആശ്രമം വൈക്കം ഏരിയ ഹെഡ് സ്വാമി ജയപ്രിയൻ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ച വാർഷിക യോഗം കോട്ടയം ഏരിയ ഹെഡ് സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. വൈക്കം ഏരിയ അസിസ്റ്റന്റ് ജനറൽ മാനേജർ വി.ജോയി സ്വാഗതം ആശംസിച്ച യോഗത്തിൽ ചേർത്തല ഏരിയ അസിസ്റ്റന്റ് ജനറൽ മാനേജർ വിജയൻ മാച്ചേരി, വാർഡ് മെമ്പർ കെ.എസ്. സജീവ്, വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം കൺവീനർ റെജി കെ.ജി., മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി അസിസ്റ്റന്റ് ജനറൽ കൺവീനർ ഡോ.സ്വപ്ന ശ്രീനിവാസൻ, ഗുരുമഹിമ കോർഡിനേറ്റർ കുമാരി ജയലക്ഷ്മി എന്നിവർ ആശംസയർപ്പിച്ചു. രവീന്ദ്രനാഥ ടാഗോർ യോഗത്തിന് കൃതജ്ഞതയർപ്പിച്ചു.

Related Articles

Back to top button