InternationalLatest

ഇന്‍സ്റ്റ​ഗ്രാമിലും കോടീശ്വരസ്ഥാനം നിലനിര്‍ത്തി ‘റൊണാള്‍ഡോ

“Manju”

ന്യൂയോര്‍ക്ക്: സമൂഹ മാധ്യമായ ഇന്‍സ്റ്റ​ഗ്രാമില്‍ ലോകത്തേറ്റവും ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള കായിക താരമാണ് പോര്‍ച്ചു​ഗല്‍ ഫുട്ബോള്‍ ടീം നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 31 കോടിയോളം പേരാണ് ഇന്‍സ്റ്റ​ഗ്രാമില്‍ റോണെോയെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇന്‍സ്റ്റ​ഗ്രാമില്‍ റോണോ ഇടുന്ന ഓരോ പ്രമോഷണല്‍ പോസ്റ്റിനും താരത്തിന്റെ പോക്കറ്റിലെത്തുന്നതും കോടികളാണ്.

ഒന്നും രണ്ടുമല്ല 11 കോടിയില്‍ പരം രൂപ($1,604,000)യാണ് ഓരോ പ്രമോഷണല്‍ ഇന്‍സ്റ്റ​ഗ്രാം പോസ്റ്റിനും റൊണാള്‍ഡോ സ്വന്തമാക്കുന്നതെന്ന് റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സെലിബ്രിറ്റികളില്‍ ഇന്‍സ്റ്റ​ഗ്രാം വരുമാനത്തില്‍ ഏറ്റവും മുന്നിലുള്ളതും റൊണാള്‍ഡോ തന്നെ ആണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി  19-ാമതായി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

Related Articles

Back to top button